1470-490

സ്പേയ്സ് എക്സ് രണ്ട് ശാസ്ത്രജ്ഞരെയും കൊണ്ട് യാത്ര തിരിച്ചു

രണ്ട് നാസ ശാസ്ത്രജ്ഞരെയും വഹിച്ച്‌ അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിലേക്ക് നാസയുടെ ആദ്യത്തെ സ്വകാര്യദൗത്യം സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ക്യാപ്സൂള്‍ പേടകത്തിന്‍റെ യാത്ര തുടങ്ങി. മനുഷ്യരെ വഹിച്ചുള്ള നാസയുടെ ആദ്യത്തെ സ്വകാര്യദൗത്യം സ്പേസ് എക്സിന്‍റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് മാര്‍ച്ച്‌ 31ന് ഇന്ത്യന്‍ സമയം 12.55 ഓടെയാണ് പറന്നുയര്‍ന്നത്. നേരത്തേ കാലാവസ്ഥ വെല്ലുവിളിയായതിനാല്‍ മാറ്റി വച്ചിരുന്ന ചരിത്രദൗത്യം പ്രതിസന്ധികളെ മറിടന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് കുതിച്ചു. ഇന്ത്യന്‍ സമയം നാളെ രാത്രി എട്ട് മണിയോടെ ഡ്രാഗണ്‍ സ്പേസ് സ്റ്റേഷനിലെത്തും.

നാസയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരായ റോബര്‍ട്ട് ബെഹ്ന്‍കെനും, ഡൗഗ്ലസ് ഹര്‍ലിയുമാണ് ‘ഡ്രാഗണ്‍ കാപ്സ്യൂള്‍’ എന്ന ഈ റോക്കറ്റിലെ മനുഷ്യര്‍ക്കിരിക്കാനുള്ള ഇടത്തില്‍ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്.

49-കാരനായ ബെഹ്ന്‍കെനും 53-കാരനായ ഹര്‍ലിയും മുന്‍ യുഎസ് വായുസേനാ ടെസ്റ്റ് പൈലറ്റുമാരായിരുന്നു. ഇരുവരും നാസയിലെത്തുന്നത് 2000-ത്തിലാണ്. നീല്‍ ആംസ്ട്രോങ് അപ്പോളോ 11 എന്ന ചന്ദ്രനിലേക്കുള്ള 1969-ലെ ചരിത്രദൗത്യത്തിന് പുറപ്പെട്ടത് ഇവിടെ നിന്നാണ്.
നാസയുമായി കൈകോര്‍ത്ത്​ സ്വകാര്യവാഹനത്തില്‍ സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിച്ച്‌​ (ഇന്‍റ‍ര്‍നാഷണല്‍ സ്പേസ് സ്റ്റേഷന്‍) ചരിത്രം രചിക്കാനായിരുന്നു പ്രമുഖ വ്യവസായി ഇലോണ്‍ മാസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്‍റെ ലക്ഷ്യം. എന്നാല്‍ ടേക്കോഫിന് ഇരുപത് മിനിറ്റ് മുന്‍പ് കാലാവസ്ഥാ വെല്ലുവിളിയെ തുടര്‍ന്ന് ദൗത്യം മാറ്റിവയ്ക്കുകയായിരുന്നു.

ഒന്‍പത് വ‍ര്‍ഷത്തിന് ശേഷമാണ് അമേരിക്ക ബഹിരാകാശ സഞ്ചാരികളെ സ്വന്തം രാജ്യത്ത് നിന്നും കൊണ്ടു പോകുന്നത്. 2011-ന് ശേഷം റഷ്യയുടെ സോയൂസ് പേടകത്തിലാണ് സഞ്ചാരികളെ ബഹിരാകാശത്ത്

Comments are closed.