1470-490

മദ്യലഹരിയിൽ മകൻ പിതാവിനെ കൊലപ്പെടുത്തി

തിരൂര്‍ . മദ്യപിച്ചെത്തിയ മകന്‍ പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. ഏഴൂര്‍ പുളിക്കല്‍ മുഹമ്മദ് ഹാജി (70) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ഇദ്ദേഹത്തിന്റെ ഇളയ മകന്‍ അബൂബക്കര്‍ സിദ്ധീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തിയ ഇയാള്‍ മുഹമ്മദ് ഹാജിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും മര്‍ദിക്കുകയുമായിരുന്നു. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. അബൂബക്കര്‍ സിദ്ധീഖ് നിര്‍മ്മാണത്തൊഴിലാളിയാണ്. അക്രമാസക്തനായ അബൂബക്കർ സിദ്ദീഖിനെ നാട്ടുകാർ പിടികൂടി മരത്തിൽ കെട്ടിയിടുകയും തുടർന്ന് തിരൂർ എസ്. ഐ ജലീൽ കറുത്തേടത്തിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ലഹരി ഉപയോ​ഗം ചോദ്യം ചെയ്തതിനാണ് മുഹമ്മദ് ഹാജിയെ മര്‍ദിച്ചത്. നിലത്ത് വീണ് അവശ നിലയിലായ മുഹമ്മദ് ഹാജിയെ ഉടന്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ആ യിഷയാണ് മുഹമ്മദ് ഹാജിയുടെ ഭാര്യ. മറ്റുമക്കൾ: മറിയാമു , ഫാത്തിമ, മുജീബ്.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879