1470-490

കെ.കെ രാമചന്ദ്രൻ മാസ്റ്റർ അഭിമാനപൂർവ്വം പടിയിറങ്ങുന്നു


നരിക്കുനി: –
കുണ്ടായി എ.എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ സ്ഥാനത്ത് നിന്ന് ഇന്ന് കെ.കെ രാമചന്ദ്രൻ മാസ്റ്റർ പിരിയുകയാണ്. വീര്യമ്പ്രം  കൊരത്തു കണ്ടിയിൽ താമസിക്കും കാരക്കുന്നുമ്മൽ  കേളന്റെയും ജാനകി അമ്മ യുടെയും മകനായ കെ.കെ  രാമചന്ദ്രൻ പടിയിറങ്ങുന്നത് നിറഞ്ഞ അഭിമാനത്തോടെയാണ്. ഇല്ലായ്മകളുടേയും പരിവേദനകളുടേയും നടുവിൽ പെട്ട് ഉഴലുകയായിരുന്ന കുണ്ടായി  എ.എൽ.പി സ്‌കൂളിലേക്ക്  01.06.1988 ജൂൺ ഒന്നിന് അധ്യാപകനായി എത്തിയ രാമചദ്രൻ  തന്റെ ജീവിതം പൂർണമായി ഒരു നാടിന്റെ സാംസ്‌കാരിക ഉയർച്ചക്കായി ചിലവഴിച്ചു. എന്നും ഏതു സമയത്തും ഒരു നാടിന്റെ വിദ്യാഭ്യാസ വിപ്ലവത്തിനായി ഓടി എത്തുന്ന രാമചന്ദ്രൻ മാസ്റ്റർ പിരിയുന്നത് സ്കൂളിനെ നാഥൻ നഷ്ടപെട്ട നിലയിലാക്കിയാൽ. ഭാവി ജീവിതത്തിൻ്റെ സമയങ്ങൾ കൂടി കുണ്ടായി എന്ന ഗ്രാമത്തിൻ്റെയും സ്ക്കൂളിൻ്റെയും ഉയർച്ചക്ക് ചില വഴിക്കുമെന്ന പ്രതിജ്ഞയിൽ രാമചന്ദ്രൻ മാസ്റ്റർ പടിയിറങ്ങുകയാണ്.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689