1470-490

പ്രൈവറ്റ് ബസുകൾ നാളെ മുതൽ ഓടിത്തുടങ്ങും

പൊന്നാനി.ലോക്ഡൗണിനെ തുടർന്ന് നിർത്തിവെച്ച പൊന്നാനി താലൂക്കിലെ എല്ലാ പ്രൈവറ്റ് ബസുകളും (ജില്ലാ അതിർത്തി വിട്ടുപോകുന്ന ബസുകൾ ഒഴികെ) നാളെ മുതൽ സർവ്വീസ് തുടങ്ങുമെന്ന് പൊന്നാനി താലൂക്ക് പ്രൈവറ്റ് ബസ് തൊഴിലാളി & ഓണേഴ്‌സ് അസോസിയേഷൻ അറിയിച്ചു. _അതേസമയം പൊന്നാനി ചാവക്കാട് റൂട്ടിലോടുന്ന ബസുകൾ (05/06/2020) വെള്ളിയാഴ്ച മുതലാണ് സർവീസ് തുടങ്ങുന്നത്. ചാവക്കാട് നിന്നും ജില്ലാ അതിർത്തിയായ കാപ്പിരിക്കാട് വരെ 8 ബസുകളും, കാപ്പിരിക്കാട് നിന്നും പൊന്നാനി വരെ 4 ബസുകളുമാണ് സർവ്വീസ് ചെയ്യുന്നതെന്നും ഭാരവാഹികൾ അറിയിച്ചു

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253