1470-490

ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങുന്നത് ജന്മനാട്ടിലെ പോലീസ് സ്റ്റേഷനിൽ നിന്ന്

ഹമീദ് പരപ്പനങ്ങാടി

ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിമല പടിയിറങ്ങുന്നത് ജന്മനാട്ടിലെ പോലീസ് സ്റ്റേഷനിൽ നിന്ന്

പരപ്പനങ്ങാടി: മുപ്പത് വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിമല എസൈ പടിയിറങ്ങുന്നത് ജന്മനാട്ടിലെ പോലീസ് സ്റ്റേഷനിൽ നിന്ന്.

പരപ്പനങ്ങാടി കരിപ്പാത്ത് വള്ളികണ്ടി താലൂക്ക് ഓഫീസ് ഡ്രൈവറായി വിരമിച്ച കൃഷ്ണൻ്റെയും, മാധവിയുടെയും മകളായ വിമല പോലീസ് സേനയിൽ എത്തുന്നത് 1991 ലാണ്.

പി. എസി യിലൂടെ ആദ്യമായി പോലീസിൽ ചേർന്ന വനിത സംഘത്തിൽ മലപ്പുറം ജില്ലയിലെ 22 പേരിലെ ഒരംഗമായി വന്നതാണ് ഇവർ. ഒരു വർഷത്തെ പരിശീലനത്തിന് ശേഷം നേരെ 22 പേർക്കും ഓരോ സ്റ്റേഷനിലേക്ക് നിയമി ക്കുകയായിരുന്നു.

ആദ്യമായി കാക്കിയണിഞ്ഞ് എത്തുന്നത് 1992 ൽ – തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ’. സ്ത്രീകൾ പലരും കാക്കിയണിയാൻ മടി കാണിച്ച കാലത്ത് താനടക്കമുള്ളവർക്ക് വലിയ സ്വീകാര്യമാണ് സഹപ്രവർത്തകരിൽ നിന്ന് അന്നു മുതൽ ഇന്നുവരെ ലഭിച്ചത്.

തുടർക്കത്തിൽ പരാതി സ്വീകരിച്ചാണ് ഉത്തരവാദിത്വം തുടങ്ങുന്നത്. പിന്നീട് തിരൂർ, താനൂർ, കാലിക്കറ്റ് എയർപോർട്ട് എന്നിവിടങ്ങളിൽ സേവനം അനുഷ്ടിച്ചു.വിവിധ അന്യേഷണ സംഘത്തോടൊപ്പവും ജോലിയെടുത്തു.

ജില്ലക്ക് പുറത്ത് തൃശൂർ പോലീസ് അക്കാദമിയിലും, നെടുമ്പാശ്ശേരി എയർപ്പോർട്ടിലും ,സേവനം ചെയതത് ഒഴിച്ച് ജില്ല വിട്ട് പോവേണ്ടി വന്നിട്ടില്ല.

ഒമ്പത് വർഷങ്ങൾക്ക് മുന്നെ പ്രമോഷൻ ലഭിക്കുന്നതും 2011ൽ പടിയിറങ്ങുന്ന ഇതേ പരപ്പനങ്ങാടി സ്റ്റേഷനിൽ നിന്ന് തന്നെ. അതിന് ശേഷം കറങ്ങി തിരിഞ്ഞ് പടിയിറങ്ങുന്നതും ജന്മനാടായ ഈ സ്റ്റേഷനിൽ നിന്ന് തന്നെ.

സ്ത്രീകൾക്ക് നല്ല രീതിയിൽ ജോലി ചെയ്യാൻ ഏറ്റവും നല്ലത് പോലീസിൽ തന്നെയാണന്ന് നാട്ടുകാരുടെ പ്രിയപെട്ട വിമേലിച്ചി തുറന്ന് പറയുന്നു.

വിരമിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ ഈ നിയമ പാലക സേവനത്തിൽ തന്നെയാണ്. ഇന്നലെ രാത്രിയിലും പ്രടോളിംങ്ങിന് ശേഷം ഇപ്പോഴും സ്റ്റേഷനിൽ കൃത്യനിർവഹണത്തിൽ മുഴുകിയിരിക്കുകയാണ്.

ചെറുപ്പക്കാരായ മേലുദ്യോഗസ്ഥർക്ക് വിമല എസൈചേച്ചിയും, അവർക്ക് കുട്ടികളുമാണ്. അത്രയേറെ സഹപ്രവർത്തകരും, ഇവരും പരസ്പരബഹുമാനം കാത്തുസൂക്ഷിക്കുന്നു .പോലീസിൽ വരുന്നതിന് മുന്നേ നേരത്തെ മഞ്ചേരി ജി.ടി.എസുംലും, കെൽട്രോണിലും ജോലിയെടുത്തിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തിൽ നിന്ന് ഇവർ പടിയിറങ്ങുമ്പോൾ കുടുംബത്തിൽ നിന്നും, നാട്ടിൽ നിന്നും സ്നേഹവും പിന്തുണയും ഇല്ലാതെ മറ്റൊന്ന് നേരിട്ടിട്ടില്ല’.

നീണ്ടകാലത്തെ കവചമായി കൊണ്ട് നടന്ന യൂണിഫോം ഊരിവെക്കുമ്പോൾ ഒരു ഭാഗം അടർന്ന് വീണ് പോവുന്നത് പോലെയാണന്ന് ഇവർ പറയുന്നു. ഭർത്താവ് റജിസ്ട്രാഫിസിൽ നിന്ന് വിരമിച്ച ഉണ്ണി, മക്കൾ മസ്കറ്റിൽ എഞ്ചിനിയറായി ജോലി ചെയ്യുന്ന മകൻ വൈശാഖും, മകൾ അവസാനവർഷ എം.ബി.ബി.എസിന് പഠിക്കുന്ന നയനയുമാണ്.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253