1470-490

അവസാന വാക്കും പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായ് നവാസ് മൂന്നാംകൈ

ഇന്നലെ രാത്രി അന്തരിച്ച രാജ്യസഭാംഗവും മുൻ കേന്ദ്രമന്ത്രിയും തത്വചിന്തകനും എഴുത്തുകാരനും മാതൃഭൂമി എംഡിയുമായ എം.പി വീരേന്ദ്രകുമാറിൻ്റെ അവസാന വാക്കുകൾ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് വേണ്ടിയായിരുന്നു. കോഴിക്കോട് ജില്ലയിലെ മരുതോങ്കര ഗവ.എൽ. പി സ്കൂളിൽ നടന്നുവരുന്ന 10,000 പൊതുവിജ്ഞാന ചലഞ്ചിൻ്റെ സമാപനം നാളെ രാത്രി 8 മണിക്ക് എം .പി വീരേന്ദ്രകുമാർ എം.പി ഉദ്ഘാടനം നിർവഹിക്കേണ്ടതാ യിരുന്നു .പത്ത് ദിവസങ്ങളായി നടന്നുവരുന്ന ക്വിസ് ഫെസ്റ്റ് നാളെ സമാപിക്കും.ലോക് സൗൺ ആയതിനാൽ ഓൺലൈനിൽ നടക്കുന്ന പരിപാടിക്ക് ഉദ്ഘാടനപ്രസംഗത്തിൻ്റെ വീഡിയോ പ്രോഗ്രാം കോഡിനേറ്റർ നവാസ് മൂന്നാംകൈക്ക് നേരത്തെ തന്നെഅദ്ദേഹം അയച്ചു കൊടുത്തിരുന്നു ഉദ്ഘാടനത്തിനായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ നിറഞ്ഞ സന്തോഷത്തോട് കൂടിയാണ് സംസാരിച്ചിരുന്നത് അക്ഷരങ്ങളെ പ്രണയിച്ച ദാർശനികൻ്റെ അവസാന വാക്കുകൾ അക്ഷരങ്ങളുടെ ശ്രീകോവിലിലായത് യാദൃശ്ചികമാവാം. ചിലരുടെ വിയോഗങ്ങൾ അവരുടെ നിയോഗങ്ങളെക്കുറിച്ച് ഓർമപ്പെടുത്തുന്നുണ്ട് .എം പി വീരേന്ദ്രകുമാറിൻ്റെ നിര്യാണവാർത്ത അറിഞ്ഞ ഞെട്ടലിലാണ് മരുതോങ്കര ഗവൺമെൻറ് എൽപി സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253