1470-490

മണ്ണൽ തിട്ടകൾ നീക്കാൻ തീരുമാനമായി

നീരൊഴുക്കിന് തടസ്സമാവുന്ന മണ്ണൽ തിട്ടകൾ നീക്കാൻ തീരുമാനമായി
പൊന്നാനി: ഭാരതപ്പുഴയിലെ നീരൊഴുക്ക് തടസ്സമാവുന്ന മണൽതിട്ടയടക്കമുള്ള കാര്യങ്ങൾ അടിയന്തിരമായി നീക്കം ചെയ്യാൻ തീരുമാനമായി.
മണൽ ഖനനം ചെയ്തു വിൽക്കാൻ വിവിധ പഠനങ്ങൾ പൂർത്തീകരിക്കേണ്ടതിനാൽ നിലവിൽ അടിഞ്ഞുകൂടി കൂനയായി കിടക്കുന്നവ താഴ്ന്ന ഭാഗങ്ങളിലേക്ക് തട്ടി നിരപ്പാക്കുന്നതിനും വളർന്നു നിൽക്കുന്ന ചെങ്ങനാകാടുകൾ നീക്കം ചെയ്യുന്നതിനും ജലവിഭവ വകുപ്പിനെ ചുമതലപ്പെടുത്തി.
നിലവിലെ റിവർ മൗത് 250 മീറ്ററാണ് ഉള്ളത്. ഇത് വീതികൂട്ടാനാവുമോ എന്നും ഇല്ലെങ്കിൽ സമാന്തരമായി അധിക ജലം വരുമ്പോൾ ഒഴുക്കി വിടാൻ ഫ്ളഡ് ഗേറ്റ് സ്ഥാപിക്കുന്ന കാര്യം പഠന വിധേയമാക്കുന്നതിനായി പൂനെ സെൻട്രൽ വാട്ടർ പവർ റിസർച്ച് സ്റ്റേഷനെ ചുമതലപ്പെടുത്താൻ തീരുമാനിച്ചു. ഹാർബറ്, പോർട്ട്‌ വകുപ്പുകൾ സംയുക്‌തജമായി ആവശ്യമായ കാര്യങ്ങൾ ചെയ്യും. കർമ റോഡിന്റെ പൈപ്പുകൾക്കു ഷട്ടർ / വാൽവ് ഘടിപ്പിക്കുന്ന കാര്യം ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗത്തിന്റെ ഡിസൈൻ പ്രകാരം ചെയ്യാനും
യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
വീണ്ടുമൊരു പ്രളയകാലം അടുത്തെത്തിയിട്ടും ഭാരതപ്പുഴയിലെ പ്രളയ പരിഹാരത്തിനുള്ള നടപടികൾ ഇനിയും വൈകുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.അതോടെയാണ് കഴിഞ്ഞദിവസം വിദഗ്ധ സംഘം സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്. മഴക്കാലത്തിന് തൊട്ട് മുമ്പ് സന്ദർശനം നടത്തിയ വിദഗ്ദ സംഘത്തിന്റെ കണ്ടെത്തലുകളിലാണ് ഇപ്പോൾ തീരുമാനമായത്. നടപടികൾ കൈകൊള്ളുമ്പോഴേക്കും വീണ്ടുമൊരു പ്രളയ ദുരിതമനുഭവിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് പുഴയോരവാസികൾ.പുഴയിലെ വെള്ളത്തിന്റെ ഒഴുക്കിന് തടസമാവുന്ന മണൽതിട്ടകൾ നീക്കം ചെയ്യുന്ന കാര്യത്തിൽ തീരുമാനമായത് വലിയൊരു ആശ്വാസമാണ് സമ്മാനിക്കുന്നത്.. പുഴയിലെ മണൽതിട്ടകൾ നീക്കം ചെയ്താൽ ചമ്രവട്ടം റഗുലേറ്ററിന് ഭീഷണിയുണ്ടാകുമെന്നും ഇത് പ്രായോഗികമല്ലെന്നും അഭിപ്രായം ഉയർന്നെങ്കിലും ഒടുവിൽ മണൽതിട്ടകൾ നീക്കം ചെയ്യാൻ തന്നെ തീരുമാനിക്കുകയായിരുന്നു. പൊന്നാനി കർമ്മ റോഡിനിടയിലെ പൈപ്പുകൾ അടക്കുന്നതും പ്രായോഗികമല്ലെന്ന് വിദഗ്ദ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ ഉണ്ടായത്. എന്നാൽ അതിനുമിപ്പോൾ പരിഹാരം കണ്ടെത്തിയിട്ടുണ്ട്.
ഭാരതപ്പുഴയിൽ കഴിഞ്ഞ രണ്ടു പ്രളയങ്ങളിലായി അടിഞ്ഞുകൂടിയ മണലിന്റെയും, ജലത്തിന്റെ ഒഴുക്കിനു തടസ്സമാകുന്ന മറ്റു വിഷയങ്ങളും പഠിക്കുന്നതിനും കർമ റോഡിനു കുറുകെ മഴവെള്ളം ഒഴുകിപ്പോകുന്നതിനായി സ്ഥാപിച്ച പൈപ്പിലൂടെ അധിവർഷത്തിൽ ജലം തിരിച്ചു കയറുന്നതിന്റെയും പ്രശ്നങ്ങൾ പഠിച്ചു പ്രായോഗിക പരിഹാരം കാണുന്നതിന് വേണ്ടിയാണ്
വിദഗ്ധ സംഘം കുറ്റിപ്പുറം മുതൽ പൊന്നാനി അഴിമുഖം വരെയുള്ള ഭാഗങ്ങൾ കഴിഞ്ഞ ദിവസം സന്ദർശിച്ചത്.ഇതിന്റെ തുടർ നടപടിയായാണ് ഉന്നതതലയോഗം ചേർന്ന് പരിഹാര നടപടികൾ സ്വീകരിക്കാൻ ധാരണയായത്.കഴിഞ്ഞ ദിവസം സ്‌പീക്കർ പി.ശ്രീരാമകൃഷ്ണനും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടിജലീലും നടത്തിയ വീഡിയോ കോൺഫെറെൻസിന്റെ തീരുമാന പ്രകാരമായിരുന്നു ഈ നടപടികൾ. പ്രായോഗിക കാര്യങ്ങൾ പഠിച്ചു ഇന്നലെ സ്പീക്കർ വിളിച്ചുചേർത്ത വീഡിയോ കോണ്ഫറൻസിൽ അവതരിപ്പിച്ചു.സ്‌പീക്കറിന് പുറമെ യോഗത്തിൽ മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി,കെ ടി ജലീൽ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253