1470-490

പ്രവാസികളോടുള്ള അവഗണന: ജൂൺ 1 ന് വഞ്ചനാദിനമായി ആചരിക്കും

പ്രവാസികളോടുള്ള അവഗണന: എസ്.ഡി.പി.ഐ ജൂൺ 1 ന് വഞ്ചനാദിനമായി ആചരിക്കും

പ്രവാസികളുടെ കേരളത്തിലേക്കുള്ള തിരിച്ച് വരവ് മായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ജൂൺ 1 ന് എസ്.ഡി.പി.ഐ മലപ്പുറം ജില്ലയിൽ വഞ്ചനാദിനമായി ആചരിക്കും. പ്രവാസികൾ ജന്മനാട്ടിലേക്ക് വരുന്നത് ആഘോഷത്തിനും, ഒഴിവ് കാലം ചിലവഴിക്കാനുമല്ല . കോവിഡ് 19 വ്യാപനം കാരണം ജോലി നഷ്ടപെട്ടും, രോഗം ബാധിച്ചുമാണ് വരുന്നത് ‘. അവരെ കോറൻ്റെയിനിൽ കഴിയുന്ന അവസ്ഥ സംജാദമായിരിക്കുകയാണ്.നേരത്തെ അവരെ സ്വീകരിക്കാൻ സംസ്ഥാനം സജമാണന്നും, എല്ലാ ചിലവും തങ്ങൾ വഹിക്കുമെന്നും പറഞ്ഞ മുഖ്യമന്ത്രി കോറൻ്റെയിൻ ചിലവ് പ്രവാസികൾ വഹിക്കണമെന്നു പറഞ്ഞതോടെ വാഗ്ദ്ധാനത്തിൽ നിന്ന് പിന്മാറി.പിന്നീട് അദ്ധേഹം പാവങ്ങൾ നൽകേണ്ട മറ്റുള്ളവർ നൽകണമെന്നാണ് പറയുന്നത്.ഈ അവസ്ഥയിൽ എങ്ങിനെയാണ് അത് നിർണ്ണയിക്കുക.ഇത് ഒരു കൊടും വഞ്ചനയാണ്. പ്രവാസികളോടും, അവരുടെ കുടുംബത്തിനോടും ചെയ്യുന്ന കൊടും വഞ്ചനയാണ്. ഈ നിലപാടിൽ പ്രതിഷേധിച്ചു നാളെ (ജൂൺ ഒന്നിന്) വഞ്ചനാദിനമായി ആചരിക്കും.500 കേന്ത്രങ്ങളിൽ എസ്.ഡി.പി ഐ ‘പ്രതിഷേധം സംഘടിപ്പിക്കും. കറുത്ത ബാഡ്ജ് ധരിച്ചും, പ്രതിഷേധിച്ചും നടക്കുന്ന പരിപാടി വിജയിപ്പിക്കാൻ മലപ്പുറം ജില്ല സിക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു. എസ്.ഡി.പി.ഐ ജില്ല പ്രസിഡൻ്റ് സി.പി.എ ലത്തീഫ് ,ജനറൽ സിക്രട്ടറി എ.കെ.അബ്ദുൽ മജീദ്, വൈസ് പ്രസിഡൻ്റുമാരായ വി.ടി.ഇഖ്റാമുൽ ഹഖ്, അഡ്വ:സാദിഖ് നടുത്തെടി, സിക്രട്ടറി മാരായ ടി.എം ഷൗക്കത്ത്, ഹംസ, മുസ്ഥഫ പാമങ്ങാടൻ, സലാം, റഹീസ് പുറത്തൂർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996