1470-490

ജിദ്ദയില്‍ നിന്നും 154 പ്രവാസികള്‍ കൂടി മടങ്ങിയെത്തി

കോവിഡ് 19: ജിദ്ദയില്‍ നിന്നും 154 പ്രവാസികള്‍ കൂടി മടങ്ങിയെത്തി

കോവിഡ് – 19 ന്റെ പശ്ചാത്തലത്തില്‍ ജിദ്ദയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ 154 പ്രവാസികള്‍ കൂടി ഇന്നലെ (മെയ് 30) തിരിച്ചെത്തി. കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാത്രി 11.30 ന് എത്തിയ എ.ഐ – 1960 എയര്‍ ഇന്ത്യ വിമാനത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുള്ള 153 പേരും ഒരു ലക്ഷദ്വീപ്‌  സ്വദേശിയുമാണ് ഉണ്ടായിരുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള എട്ട്
പേര്‍, 10 വയസിനു താഴെ പ്രായമുള്ള 27 കുട്ടികള്‍, 58 ഗര്‍ഭിണികള്‍ എന്നിവരുള്‍പ്പെടുന്നതാണ്
സംഘം. തിരിച്ചെത്തിയവരില്‍ അഞ്ച് പേരെ വിവിധ ആരോഗ്യ പ്രശ്നങ്ങളാല്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 33 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും പ്രകടമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത 115 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലുമാക്കി.
ഒരാൾ സ്വന്തം പണം ചെലവഴിച്ചുള്ള നിരീക്ഷണ സൗകര്യവും ഉപയോഗപ്പെടുത്തി.
ഇവര്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ കഴിയണം.

തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ചുവടെ,
മലപ്പുറം – 59, ആലപ്പുഴ – മൂന്ന്, എറണാകുളം- 19, ഇടുക്കി – മൂന്ന്, കണ്ണൂർ – 15, കാസര്‍കോട് – രണ്ട്, കൊല്ലം – ആറ്, കോട്ടയം – ഒൻപത്,
കോഴിക്കോട് – ഒൻപത്,
പാലക്കാട് – 11,  പത്തനംതിട്ട – ഒൻപത്, തിരുവനന്തപുരം – രണ്ട്, തൃശൂർ – രണ്ട്, വയനാട്- ഒന്ന്

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253