1470-490

ബഹ്റൈനിൽ നിന്നും 180 പ്രവാസികള്‍ കൂടി മടങ്ങിയെത്തി

കോവിഡ് 19: ബഹ്റൈനിൽ നിന്നും 180 പ്രവാസികള്‍ കൂടി മടങ്ങിയെത്തി

കോവിഡ് – 19 ന്റെ പശ്ചാത്തലത്തില്‍ ബഹ്റൈനിൽ നിന്നുള്ള പ്രത്യേക വിമാനത്തില്‍ 180
പ്രവാസികള്‍ കൂടി ഇന്നലെ (മെയ് 30) തിരിച്ചെത്തി. കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാത്രി 11.30 ന് എത്തിയ ഐഎക്സ് 1376 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ സംസ്ഥാനത്തെ 11 ജില്ലകളില്‍ നിന്നുള്ള 176 പേരും മൂന്ന് കർണാടക   സ്വദേശികളും ഒരു ഗോവ സ്വദേശിയുമാണ് ഉണ്ടായിരുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള ഒൻപത്
പേര്‍, 10 വയസിനു താഴെ പ്രായമുള്ള 25 കുട്ടികള്‍, 14 ഗര്‍ഭിണികള്‍ എന്നിവരുള്‍പ്പെടുന്നതാണ്
സംഘം. തിരിച്ചെത്തിയവരില്‍ രണ്ട് പേരെ വിവിധ ആരോഗ്യ പ്രശ്നങ്ങളാല്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 79 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും പ്രകടമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത 96 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലുമാക്കി.
രണ്ട് കർണാടക സ്വദേശികളും ഗോവ സ്വദേശിയും സ്വന്തം പണം ചെലവഴിച്ചുള്ള നിരീക്ഷണ സൗകര്യം തെരഞ്ഞെടുത്തു.
ഇവര്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ കഴിയണം.

തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ചുവടെ,
മലപ്പുറം – 24, എറണാകുളം- ഒന്ന് ,കണ്ണൂർ – 50, കാസര്‍കോട്-10, കൊല്ലം- അഞ്ച്, കോട്ടയം – ഒന്ന്, കോഴിക്കോട്- 71, പാലക്കാട് – നാല്, പത്തനംതിട്ട – ഒന്ന്, തൃശൂർ – അഞ്ച്, വയനാട്- നാല്

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253