1470-490

‘ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം’ ക്യാമ്പയിൻ തുടങ്ങി.

ബാലുശേരി: –
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ‘ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം’ ക്യാമ്പയിന് തുടക്കമായി.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൊമ്പിലാട് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ക്യാമ്പയിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ബാലുശ്ശേരി ടൗണും പരിസര പ്രദേശങ്ങളും ശുചീകര പ്രവൃത്തി നന്മണ്ട സത്യസായി സേവാ സമിതി പ്രവർത്തകരുട നേതൃത്വത്തിൽ നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ടി.കെ.സുരേഷ് കുമാർ ,വാർഡംഗങ്ങായ റീജ കണ്ടോത്ത് കുഴി, സുമ വെള്ളച്ചാലൻ കണ്ടി, സായി സേവാ സമിതി പ്രവർത്തകരായ ടി.കെ.ഷിജു, കെ.ജി.വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253