1470-490

ഹാഷ് ടാഗ് ഉണ്ടാക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കണം

എന്ന സിംബൽ ഒരു വാക്കിനോടോ ചെറു വാചകത്തോടൊ പിൻ ചെയ്യുന്നതിനെ ഹാഷ് ടാഗ് എന്ന് പറയുന്നു.

ഉദാഹരണം: വാക്ക് ആയാൽ ഇത് പോലെ ഞാൻ , # നമ്മൾ

ഉദാഹരണം: വാചകം ആയാൽ ഇത് പോലെ # ഞാൻവരും , # നമ്മൾവരും
ഇതിൽ ഒരു കാര്യം ശ്രദ്ധിക്കണം ഹാഷ് ടാഗ് വാചകം ഉണ്ടാക്കുബോൾ #(ഹാഷ്) കഴിഞ്ഞാൽ സ്പേസ് പാടില്ല
ചില ഹാഷ് ടാഗ് ഉണ്ടാക്കുമ്പോൾ നമ്മൾക്ക് സ്പേസ് ഉപയാഗിക്കാതെ ചെയ്താൽ അർത്ഥം മറിപോകാനോ ഉദ്ദേശിച്ച രീതിയിൽ പറയാനോ പറ്റാത്ത സ്ഥലത്ത് _ (അണ്ടർ സ്കോർ) എന്ന സിംബിൽ സ്പേസ് നു പകരം ഉപയോഗിക്കാവുന്നതാണ്.
ഉദാഹരണം # ഞാൻവരും_നാളെ ,നമ്മൾവരും_നാളെ

ഒരിക്കലും ഹാഷ് ടാഗ് നോട് ചേർത്ത് ഫുൾസ്റ്റോപ്പ് (.), കോമ (,), അറ്റ് (@) മുതലായ ചിഹ്നം ഉപയോഗിക്കരുത്.
ഒരു വിഷയത്തിൽ ഒരു ഹാഷ് ടാഗ് ഉണ്ടാക്കുക.
പിന്നീട് അത് ട്വിറ്റെർ, ഫേസ്ബുക്ക് പോലെ ഉള്ള എല്ലാ സോഷ്യൽ മീഡിയയിലും ഉപയോഗിക്കുക.
ഹാഷ് ടാഗ് കൂടുതൽ effective ട്വിറ്റെറില് ൽ ആണ്. ഹാഷ് ടാഗ് ഒരു ഡാറ്റ base ഉണ്ടാക്കി സ്റ്റോർ ചെയ്തു വയ്ക്കുകയാണെങ്കിൽ future ൽ ഉപയോഗിക്കാൻ പറ്റും, ആ ഹാഷ് ടാഗ് ഹിറ്റ് ആക്കാൻ വളരെ എളുപ്പമാണ്.
എന്തിന് ഹാഷ് ടാഗ്:

 1. ഒരു വിഷയം അവതരിപ്പിച്ചു അത് മെയിൻ സ്ട്രീമിൽ കൊണ്ട് വരാൻ വേണ്ടി
 2. ഒരു വിഷയത്തിന്റെ പഴയ ന്യൂസ് കൂടി ചർച്ചയിൽ കൊണ്ട് വരാൻ ഉപകരിക്കും
 3. അപ്രധാന ന്യൂസിനെ പുറം തള്ളാൻ വേണ്ടി
 4. കൂടുതൽ ജന ശ്രദ്ധ ഒരു പോയിന്റില് പിടിച്ചു നിർത്താൻ വേണ്ടി.
  എങ്ങനെ ഹാഷ് ടാഗ് ഉപയോഗിക്കാം?
  ഫേസ്ബുക്കില് പോസ്റ്റ്, ഫേസ്ബുക്കില് കമന്റ്, ട്വിറ്റെർ തുടങ്ങിയവ ഉപയോഗിക്കുമ്പോൾ അതിന്റെ കൂടെ ഉദ്ദേശിക്കുന്ന ഹാഷ് ടാഗ് ആദ്യമോ അവസാനമോ ഇടയിലോ ചേർക്കാം.
  എങ്ങനെ ചെയ്ത ഹാഷ് ടാഗ് കറക്റ്റ് ആണോ എന്ന് ചെക്ക് ചെയ്യാം?
  നമ്മൾ ചെയ്ത ഹാഷ് ടാഗ് കറക്റ്റ് ആണ് എങ്കിൽ അത് ഒരു ഹൈപ്പര്ലിങ്ക് ആയി മാറും. ആ ഹാഷ് ടാഗില് ക്ലിക്ക് ചെയ്താല് അതേ ഹാഷ് ടാഗ് ഉപയോഗിച്ച മറ്റു പോസ്റ്റും അതിന്റെ അടുത്ത് വരുന്നത് കാണാം അങ്ങനെ നമ്മളും അതിൽ പങ്കാളി ആയി എന്ന് ഉറപ്പു വരുത്താം

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069