1470-490

മദ്റസാ അധ്യാപകര്‍ക്കുള്ള കോവിഡ് ധനസഹായം: അപേക്ഷാ തീയതി നീട്ടി

കോഴിക്കോട്ഃ കേരള മദ്റസ അധ്യാപക ക്ഷേമനിധി നല്‍കുന്ന കോവിഡ് ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കാത്ത ക്ഷേമനിധി അംഗങ്ങള്‍ക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കുന്നതിന് അവസരമുണ്ടാകുമെന്ന് മദ്റസാധ്യാപക ക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാന്‍ എം.പി.അബ്ദുള്‍ ഗഫൂര്‍ അറിയിച്ചു.
www.kmtboard.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്.
ലോക്ഡൗണ്‍ മൂലം പല അധ്യാപകര്‍ക്കും യഥാവിധി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് തീയതി ദീര്‍ഘിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസഥാനത്തെ 25,000 ലേറെ മദ്റസാ ക്ഷേമ നിധി അംഗങ്ങളില്‍ 12,000 ത്തോളം പേര്‍ മാത്രമാണ് ഇതിനകം ആനുകൂല്യം കെെപറ്റിയത്.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069