1470-490

എ.എം.നാണു മാസ്റ്റർ അന്തരിച്ചു.

മാഹി: ഫെഡറേഷൻ ഓഫ് സർവ്വീസ് അസോസിയേഷൻ ഹോണററി പ്രസിഡണ്ടും, സാംസ്ക്കാരിക നായകനുമായിരുന്ന താഴെ ചമ്പാട് ഗീതാഞ്ജലിയിൽ എ.എം. നാണു മാസ്റ്റർ (75) നിര്യാതനായി.
പന്തക്കൽ ഐ.കെ.കുമാരൻ ഗവ.ഹയർ സെക്കന്ററി സ്കൂൾ , പള്ളൂർ വി.എൻ.പി. ഗവ.ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിൽ 36 വർഷം അധ്യാപകനായിരുന്നു. മയ്യഴിയിലെ
സർക്കാർ ജീവനക്കാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് സർവ്വീസ് അസോസിയേഷൻസിന്റെ ജനറൽ സെക്രട്ടറി, പ്രസിഡണ്ട് ഹോണററി പ്രസിഡണ്ട് എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. മാഹി ഗവ.സ്കൂൾ ടീച്ചഴ്സ് അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
ചമ്പാട് നവകേരള വായനശാല സെക്രട്ടരി, സീനിയർ സിറ്റിസൺസ് ഫോറം ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
മയ്യഴിയിലെ സർക്കാർ ജീവനക്കാർക്ക് നിഷേധിക്കപ്പെട്ട വീട്ടുവാടക അലവൻസ് നേടിയെടുത്ത പ്രക്ഷോഭത്തിന്റെ അമരക്കാരനായിരുന്നു. പ്രശ്നം ഇന്ത്യൻ പാർല്ലിമെന്റു വരെ എത്തിക്കാനും ,കേന്ദ്ര ധനകാര്യ വകുപ്പിൽ നിന്നും പ്രത്യേക ഉത്തരവ് നേടിയെടുക്കാനും സാധിച്ചത്‌ നാണു മാസ്റ്റരുടെ നേതൃത്വപാടവത്തിന്റെ മികച്ച ഉദാഹരണമാണ്. മയ്യഴിയിലെ സർക്കാർ ജീവനക്കാരുടെ ഏകോപന വേദിയായ ഫെഡറേഷൻ്റെ പ്രസിഡണ്ട് കെ.ഹരിദാസൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സുരേഷ് ബാബു ,ഇ.വി.രാമചന്ദ്രൻ ടി.കെ.ജയപ്രകാശ്, ശ്രീകുമാർ ഭാനു എന്നിവർ സംസാരിച്ചു. മാഹി എം.എൽ.ഐ.ഡോ.വി.രാമചന്ദ്രൻ വീട്ടിലെത്തി അനുശോചനമറിയിച്ചു.
മാതൃകാദ്ധ്യാപകനായിരുന്ന എ.എം.നാണു മാസ്റ്ററുടെ വേർപാടിൽ ജനശബ്ദം മാഹിയും അനുശോചിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098