1470-490

കാലം മറക്കാത്ത ബഹുമുഖ പ്രതിഭയുടെ ദീപ്തസ്മരണകളിൽ ആദരാശ്രുപൂജ

കാലം മറക്കാത്ത ബഹുമുഖ പ്രതിഭയുടെ ദീപ്തസ്മരണകളിൽ തലശ്ശേരി പ്രസ് ഫോറത്തിന്റെയും ആദരാ ശ്രുപൂജ

— തലശ്ശേരി— ‘കാലം മറക്കാത്ത ബഹുമുഖ പ്രതിഭയും എഴുത്തിലുടെയും പ്രഭാഷണങ്ങളിലൂടെയും നാടിന്റെ നാവുമായിരുന്ന എം.പി.വീരേന്ദ്രകുമാറിന്റെ ദീപ്തസ്മരണകൾക്ക് മുന്നിൽ തലശ്ശേരി പ്രസ് ഫോറവും ആദരാ ശ്രുക്കൾ അർപ്പിച്ചു..- സമാദരണീയ വ്യക്തിത്വങ്ങളെ അടുത്തറിയാനുള്ള വെമ്പലുകളിൽ എന്നും കണ്ണും കാതും നട്ടു കാത്തിരിക്കുന്നതലശ്ശേരിയിലെ പത്ര കൂട്ടായ്മയുടെ ക്ഷണം സ്വീകരിച്ച് ആദർശങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത ഈ മാതൃകാ സോഷ്യലിസ്റ്റ് നേതാവ് ജീവിതയാത്രക്കിടയിൽ പ്രസ് ഫോറത്തിലുമെത്തിയിരുന്നു.- പഴയ ബസ് സ്റ്റാന്റ് ജൂബിലി ഷോപ്പിംഗ് കോംപ് ള ക്സിന്റെ രണ്ടാം നില ഉയരത്തിലുള്ള ഹാളിലേക്ക് അന്നത്തെ കൃഷി മന്ത്രി കെ.പി.മോഹനൻ, മാതൃഭൂമി പ്രതിനിധി പി.പി.ശശീന്ദ്രൻ എന്നിവർക്കൊപ്പമായിരുന്നു ശാരീരിക അവശതയിലും ആനച്ചന്തത്തോടെയുള്ള അദ്ദേഹത്തിന്റെ കടന്നു വരവ്.- മുകളിലേക്കുള്ള ചവിട്ടുപടി കൾ ഓരോന്നായി കയറുന്നതിനിടയിൽ പിന്തുടർന്ന് അലട്ടിയിരുന്ന കിതപ്പിനെ അകറ്റാൻ തെല്ല് നേരത്തെ വിശ്രമം. – പിന്നെ സ്വതസിദ്ധമായുള്ള പുഞ്ചിരി കൈവിടാതെ വീണ്ടും പടികയറ്റം – ഒടുവിൽ ഓഫീസിലെത്തിയപ്പോൾ കാത്തിരിക്കുന്ന എല്ലാവരോടുമായി പുറത്ത് തട്ടി സ്നേഹാ ന്വേഷണം. – മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അക്ഷോഭ്യമായ മറുപടിയും വിശദീകരണവും. നമ്മളിലൊരാളായി തീർന്ന ചാരിതാർത്ഥ്യത്തോടെ തിരിച്ചു പോക്ക് – എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ –ഓർമ്മകൾക്ക് മരണമില്ലല്ലോ – നിസ്വാർത്ഥ ജന്മങ്ങളും അതുപോലെ ചിരഞ്ജീവികളായി കൂടെ ഉണ്ടാവും – എം.പി.വീരേന്ദ്രകുമാർ അനുസ്മരണ യോഗത്തിൽ പ്രസ് ഫോറം പ്രസിഡണ്ട് നവാസ് മേത്തർ, സിക്രട്ടറി എൻ.സി റാജുദ്ദീൻ, ട്രഷറർ പാലയാട് രവി, പി.ദിനേശൻ, അനീഷ് പാതിരായാട്, എൻ.പ്രശാന്ത്
പൊന്യം കൃഷ്ണൻ, കെ.പി.ഷീജിത്ത്, രഷ് നാദാസ് ,പി.എം.അഷ്റഫ് ,വി.മോഹനൻ സംസാരിച്ചു. ലോക് ഡൌൺ നിയന്ത്രണങ്ങളോടെ ഓൺ ലൈനിലായിരുന്നു അനുസ്മരണം’ –

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879