1470-490

ക്വാറണ്ടൈൻ കേന്ദ്രത്തിൽ യുവാവിനു കോവിഡ്: നാടു മുഴുവൻ ആശങ്കയിൽ.

കോട്ടക്കൽ: കോട്ടക്കലിലെ ക്വാറണ്ടൈൻ കേന്ദ്രത്തിലുണ്ടായിരുന്ന പത്തപ്പിരിയം സ്വദേശിക്ക് കോവിഡ് സ്തിരീകരിച്ചതോടെ കോട്ടക്കൽ മുഴുവൻ ആശങ്കയിൽ. രോഗ ലക്ഷണങ്ങളോടെ യുവാവിനെ മെയ് 20 നാണ് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. തുടർന്ന് 30നു മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിലൂടെയാണ് ക്വാറണ്ടൈൻ കേന്ദ്രത്തിലുള്ളവരും മറ്റും യുവാവിന് കോവിഡ് പോസിവിവരം അറിയുന്നത്. എന്നാൽ 17 നു പുലർച്ചേ എത്തിയ ഇവർ 14 ദിവസത്തെ ക്വാറണ്ടൈൻ പൂർത്തിയാക്കി 31 രാവിലെ തന്നെ നാട്ടിലേക്ക് തിരിക്കുകയും ചെയ്തു. ക്വാറണ്ടൈൻ കേന്ദ്രത്തിൽ വിവിധ ജില്ലക്കാരടക്കം 33 പേരാണ് താമസിച്ചിരുന്നത്. താമസക്കാർ പരസ്പരം ബന്ധം പുലർത്തിയിട്ടില്ലെങ്കിലും അവർക്ക് ഭക്ഷണവും മറ്റും എത്തിക്കുന്ന വളണ്ടിയേഴ്സിലൂടെ പകരാനുള്ള സാധ്യത തള്ളികളയാനായില്ല. യുവാവുമായി നേരിട്ട് ബന്ധം പുലർത്തിയിരുന്ന വളണ്ടിയർമാരും അവരോട് ബന്ധം പുലർത്തിയിരുന്ന വീട്ടുകാരും നാട്ടുകാരുമാണ് ഇപ്പോൾ ആശങ്കയിലായിട്ടുള്ളത് . യുവാവിൻ്റെ റൂട്ട് മാപ്പ് പുറത്തിറക്കുകയോ അവരോട് ബന്ധം പുലർത്തിയവർ പരിശോധനക്കെത്താനോ ഇതുവരെ നിർദ്ദേശം ലഭിച്ചിട്ടില്ല. ബന്ധപ്പെട്ടവരുടെ അനാസ്ഥയാണെന്ന് പരാതി ഉയർന്നിട്ടുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689