1470-490

സി.എം.സെന്റർ ഒസാംസ് ബൈത്തുൽ ഖൈറിന് ആരംഭമായി

സി.എം.സെന്റർ ഒസാംസ്, എകരൂലിൽ നിർമിക്കുന്ന ബൈത്തുൽ ഖൈറിന്റെ കുറ്റിയടിക്കൽ കർമം കേരളാ മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് ടി.കെ.അബ്ദുറഹ്മാൻ ബാഖവി നിർവഹിക്കുന്നു.

നരിക്കുനി | മടവൂർ സി.എം.സെന്റർ മുപ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സ്ഥാപന പൂർവ വിദ്യാർത്ഥി സംഘടന ‘ഒസാംസ്’ എകരൂലിൽ നിർമിക്കുന്ന ബൈത്തുൽ ഖൈറിന്റെ കുറ്റിയടിക്കൽ കർമം കേരളാ മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് ടി.കെ.അബ്ദുറഹ്മാൻ ബാഖവി നിർവഹിച്ചു.
ഒസാംസ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് റസാഖ് സഖാഫി എരവന്നൂർ അധ്യക്ഷത വഹിച്ചു. ഉസ്മാൻ സഖാഫി നരിക്കുനി, എഞ്ചിനീയർ റാശിദ് കളരാന്തിരി, സുലൈമാൻ വാളന്നൂർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253