1470-490

കടകൾ അടച്ചിടണം

തലശ്ശേരി മുനിസിപ്പൽ ഓഫീസ് ജംഗ്ഷൻ മുതൽ M.G.Road, പഴയ ബസ്സ് സ്റ്റാന്റ്, ട്രാഫിക് പോലീസ് സ്റ്റേഷൻ പരിസരം, മെയിൻ റോഡ്, മട്ടാമ്പ്രം, പിലാക്കൂൽ ഗാർഡൻസ് റോഡ് വരെയും, പഴയ ബസ്സ് സ്റ്റാന്റ് മുതൽ കീർത്തി ഹോസ്പിറ്റൽ വരെ O.V. Road ലേയും, ചാലിൽ, കസ്റ്റംസ് റോഡ്, തലായി എന്നിവടങ്ങളിലെയും മുഴുവൻ കടകളും 01.06.2020 തിങ്കളാഴ്ച മുതൽ മറ്റൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ അടച്ചിടണമെന്നും, ട്രാഫിക് പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നും ലോഗൻസ് റോഡിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം താല്ക്കാലികമായി നിർത്തിവെച്ചിരിക്കുന്നതായും പോലീസ് അറിയിച്ചിരിക്കുന്നു.

DYSP വേണുഗോപാൽ, CI സനൽകുമാർ എന്നിവർ വിളിച്ചു ചേർത്ത യോഗത്തിൽ വ്യാപാരി സംഘടനകളെ പ്രതിനിധീകരിച്ച് ജവാദ് അഹമ്മദ്, സാക്കിർ കാത്താണ്ടി, ടി.ഇസ്മയിൽ, ടി.സി.ഖിലാബ്, എ.കെ.സഖറിയ, ഇ.എ.ഹാരിസ്, ഇർഷാദ് അബ്ദുള്ള എന്നിവർ പങ്കെടുത്തു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, തലശ്ശേരി യൂണിറ്റ്

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി, തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി

തലശ്ശേരി ഫുഡ് ഗ്രെയിൻസ് മർച്ചൻറ്സ് അസോസിയേഷൻ

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206