1470-490

മുളക് കൃഷിയും വിത്ത് വിതരണവും നടത്തി.

ചിറ്റാട്ടുകര:മണലൂർ നിയോജക മണ്ഡലം കെ.എസ്.യുവിൻ്റെ നേതൃത്വത്തിൽ മുളക് കൃഷിയും വിത്ത് വിതരണവും നടത്തി. ചിറ്റാട്ടുകരയിൽ 1 സെൻ്റ് മുതൽ 10 സെൻ്റ് വരെയുള്ള എട്ട് സ്ഥലങ്ങളിലാണ് കൃഷി നടത്തിയത്. കൃഷിയുടെ ഉൽഘാടനം കെ.എസ്.യു ജില്ല പ്രസിഡൻ്റ് മിഥുൻ മോഹൻ നിർവ്വഹിച്ചു. പാക്കറ്റ് വിത്ത് വിതരണം കോൺഗ്രസ് എളവള്ളി മണ്ഡലം പ്രസിഡൻ്റ് സി.ജെ സ്റ്റാൻലി നിർവ്വഹിച്ചു. കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡൻ്റ് ജറിൻ ജോസഫ് അധ്യക്ഷത വഹിച്ചു. കെ.എസ്.യു മണ്ഡലം പ്രസിഡൻ്റ് ജോയൽ ജസ്റ്റിൻ, കെ.എസ്.യു ഭാരവാഹികളായ പാട്രിക് ജോസഫ്, റിജോ പീറ്റർ, മിലിൻ്റോ ഷാജി, എബിൻ റോബിൻ, ജിൽസൻ ജോസഫ് എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996