1470-490

സെക്യൂരിറ്റി ജീവനക്കാരനെ സാമൂഹ്യ വിരുദ്ധർ ആക്രമിച്ചതായി പരാതി

മററത്തൂർ എടത്താടൻ ഗ്രാനൈറ്റിൽ സെക്യൂരിറ്റി ജീവനക്കാരനെ സാമൂഹ്യ വിരുദ്ധർ ആക്രമിച്ചതായി പരാതി. പുതുതായി ചാർജെടുത്ത സെക്യൂരിറ്റി ജീവനക്കാരനെയാണ് ആക്രമണത്തിനിരയായത്.
കണ്ണൂർ സ്വദേശിയായ ഷൈൻ എന്ന മുൻ സൈനികനെയാണ് മർദ്ദിച്ചത്.
കൂട്ടം കൂടിയിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനെ തുർന്നാണ് തന്നെ അക്രമച്ചത് എന്ന് ജീവനക്കാരൻ പറഞ്ഞു.
തലക്കും, കൈക്കും വയറ്റിലും ഗുരുതരമായി പരിക്കേറ്റ ഇയാൾ കമ്പനിയിൽ നിന്ന് ആശുപത്രിയിൽ കൊണ്ടുപോകാത്തതിനെ തുടർന്ന് രാത്രിയിൽ ഓടി രക്ഷപെട്ടു നാട്ടുകാരുടെ അടുത്ത് അഭയം തേടുകയായിരുന്നു .
നാട്ടുകാർ ചേർന്നു ഇയാളെ കോടാലി ഗവ: ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിക്ക് ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കായി ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിക്കുളങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Comments are closed.