1470-490

ആരോഗ്യരക്ഷയ്ക്ക് മാലിന്യ മുക്ത പരിസരം കാമ്പയിന്റെ ഉദ്ഘാടനം

കുന്നംകുളം നഗരസഭയിൽ നടപ്പിലാക്കുന്ന ആരോഗ്യരക്ഷയ്ക്ക്മാലിന്യ മുക്ത പരിസരം കാമ്പയിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ നിർവ്വഹിച്ചു. കൊതുക് വഴിയുണ്ടാകുന്നജലജന്യരോഗങ്ങൾ തടയുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ആരോഗ്യരക്ഷയ്ക്ക് മാലിന്യ മുക്തപരിസരം കാമ്പയിൻ പ്രവർത്തനങ്ങളുടെ നഗരസഭാ തല ഉത്ഘാടനമാണ്  മന്ത്രി നിർവ്വഹിച്ചത്. ചാട്ടുകുളത്തിന്റെ പരിസരം വൃത്തിയാക്കി ക്യാമ്പയിൻ ഉത്ഘാടനം ചെയ്തത്.നഗരസഭ ചെയർ പേഴ്സൺ സീതരവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ പി.എം സുരേഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുമ ഗംഗാധരൻ, കെ.കെ.ആനന്ദൻ, കൗൺസിലർ പ്രിയസജേഷ്, ഹെൽത്ത് സൂപ്പർവൈസർ കെ.എസ്.ലക്ഷ്മണൻ, ഹെൽത്ത് ഇൻസ്പെക്ടർ കമലാക്ഷി, ജുനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.എം.ആസിയ, രാമാനുജൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.വീടുകൾ,സ്ഥാപനങ്ങൾ എന്നിവയുടെ പരിസരങ്ങളിൽ വെള്ളം കെട്ടി നിന്ന് കൊതുക് വളരുന്നതിനുള്ള സാഹചര്യം ഇല്ലാതാക്കുന്നതിന് പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി  ആഹ്വാനം ചെയ്തു. നഗരസഭ പ്രദേശത്തെ മുഴുവൻ വീടും പരിസരങ്ങളും ഞായറാഴ്ച്ച ശുചീകരിക്കുന്ന പ്രവർത്തനങ്ങൾകുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ നടക്കും.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689