1470-490

വി ട്രാൻസ്ഫറിന് നിരോധനം

വി ട്രാൻസ്ഫറുമായി ബന്ധപ്പെട്ട മൂന്ന് യുആർഎല്ലുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യത്തെ വിവിധ ടെലികോം സേവന ദാതാക്കൾക്ക് ടെലികോം മന്ത്രാലയം നോട്ടീസ് അയച്ചതായി റിപ്പോർട്ട് ‘

വലിയ ഫയലുകൾ ഇന്റർനെറ്റ് വഴി കൈമാറുന്നതിന് ലക്ഷക്കണക്കിനാളുകൾ ഉപയോഗിക്കുന്ന സേവനമാണ് വി ട്രാൻസ്ഫർ. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് വർധിച്ചതോടെ വി ട്രാൻസ്ഫറിന്റെ ഉപയോഗത്തിൽ വലിയ വർധനവുണ്ടായിരുന്നു. വെബ്സൈറ്റിൽ പ്രത്യേകം അക്കൗണ്ട് നിർമിക്കാതെ തന്നെ രണ്ട് ജിബി വരെ യുള്ള ഫയലുകൾ കൈമാരാൻ വി ട്രാൻസ്ഫർ വഴി സാധിക്കുമായിരുന്നു.

വി ട്രാൻസ്ഫറിന് നിരോധനം ഏർപ്പെടുത്താൻ പാകത്തിൽ എന്ത് പിഴവാണ് വെബ്സൈറ്റിന്റെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് സർക്കാർ വ്യക്തമാക്കുന്നില്ല. അതേസമയം, രാജ്യത്ത് വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യപ്പെടുന്നത് ഇത് ആദ്യമല്ല. മാൽവെയറുകൾ ഉൾക്കൊള്ളുന്ന വെബ്സൈറ്റുകൾ, പോൺ വെബ്സൈറ്റുകൾ, ദേശസുരക്ഷയ്ക്ക് ഭീഷണിയാവുന്ന വെബ്സൈറ്റുകൾ എന്നിവ ഇന്ത്യയിൽ നിരോധിക്കപ്പെട്ടിട്ടുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 43,452,164Deaths: 525,116