1470-490

കൊയിലാണ്ടി നഗരത്തിൽ മോഷണ പരമ്പര

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിൽ ആറ് കട കളിൽ മോഷണം. കടകജിലെ പണം കവർന്നു. പഴയ മാർക്കറ്റ് റോഡിലെ സ്റ്റാർ മറൈൻ, ജനതാ മറൈൻ, വെസ്റ്റേൺ സ്റ്റോർ, താഴങ്ങാടി റോഡിലെ നാസ് ട്രേഡിംഗ്, ബ്ലൂസ്റ്റാർ ഷോപ്പിൻ്റെ ഗോഡൗൺ, ജുമാമസ്ജിദ് റോഡിൽ ലക്കി ബിരിയാണി സ്റ്റോർ തുടങ്ങിയ കടകളിലാണ് മോഷണം അരങ്ങേറിയത്. പൂട്ട് തകർത്താണ് മോഷണം നടത്തിയത്.ഇതിൽ സ്റ്റാർ മറൈൻ സ്റ്റോറിൽ നിന്നും 8000 രൂപ മോഷണം പോയിട്ടുണ്ട്. മറ്റ് കടകളിൽ നിന്ന് ആകെ 25,000 ത്തോളം രുപ മോഷണം പോയതായാണ് വിവരം. സന്നദ്ധ സംഘടനകളുടെ ധർമ്മപ്പെട്ടികളിലെ പണവും മോഷ്ടാക്കൾ കവർന്നിട്ടു ണ്ട്. വ്യാപാരികൾ കൊയിലാണ്ടി പോലീസിൽ പരാതി നൽകി. ലോക്ഡൗൺ കാരണം നേരത്തെ കടകൾ അടച്ചുപോകലാണ് പതിവ്. രാത്രി കാലങ്ങളിൽ പോലീസ് ‘പട്രോളിംഗ് നടത്തണമെന്ന് വ്യാപാരി സംഘടനാ നേതാക്കളായ കെ.എം. രാജീവൻ, ടി.പി.ഇസ്മായിൽ, സൗമിനി മോഹൻ ദാസ് ,ജലീൽ മൂസ്സ എന്നിവർ ആവശ്യപ്പെട്ടു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689