തലശ്ശേരി മത്സ്യ മാർക്കറ്റിനെതിരെ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതം

തലശ്ശേരി മത്സ്യ മാർക്കറ്റിനെതിരെ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതം: സംയുക്ത ട്രേഡ് യൂനിയൻ
തലശ്ശേരി: കോവിഡുമായി ബന്ധപ്പെട്ട് തലശ്ശേരി മത്സ്യ മാർക്കറ്റിനെതിരെ സോഷ്യൽ മീഡിയകളിൽ നടത്തുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് സംയുക്ത തൊഴിലാളി യൂനിയൻ നേതാക്കൾ. പ്രസ്താവനയിൽ പറഞ്ഞു. തലശ്ശേരി ചില്ലറ വിതരണം, മൊത്ത മത്സ്യ വിതരണം എന്നിങ്ങനെ രണ്ടു മാർക്കറ്റുകളാണുള്ളത്. രണ്ട് മാർക്കറ്റുകളും ലോക്ക് ഡൗൺ തുടങ്ങിയതു മുതൽ അടച്ചിട്ടിരിക്കുകയാണ്.ലോക്ക് ഡൗൺ കാലയളവിൽ ഏതാനും മൊത്ത വ്യാപാരികൾ മാത്രമാണ് കച്ചവടം നടത്തിയത്.മൊത്ത വ്യാപാരത്തിൽ ഉൾപ്പെട്ട ചില കച്ചവടക്കാർക്കാണ് കോവിഡ് ബാധിച്ചത്. ഇവരുമായി
യാതൊരു ബന്ധവും ഇല്ലാത്തവരാണ് ചില്ലറ വിൽപ്പന നടത്തുന്ന തൊഴിലാളികൾ എന്നാൽ തലശ്ശേരി മൊത്തമാർക്കറ്റിലെ ചിലർക്ക് കോവിഡ് ബാധിച്ചത് സംബന്ധിച്ച് മൽസ്യവിൽപ്പന മാർക്കറ്റിനെതിരെ വ്യാപക പ്രചരണം നാത്തിയത് കാരണം ചില്ലറ വിൽപ്പന മാർക്കറ്റും അധികൃതർ അടച്ചു പൂട്ടിയിരിക്കുകയാണ് .ഇത് കാരണം തൊഴിലാളികൾ പട്ടിണിയിലാണ്. യാഥാർത്ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ അധികൃതർ ഇടപെടണമെന്നും രോഗബാധിതനുമായി ഒരു ബന്ധവും ഇല്ലാത്ത ചില്ലറ വിൽപ്പന മാർക്കറ്റ് അണു നശീകരണം നടത്തി തുറന്നു പ്രവർത്തനം നടത്താൻ അനുമതി നൽകണമെന്ന് സംയുക്ത തൊഴിലാളി യൂണിയൻ നേതാക്കളായ പാലക്കൽ സാഹിർ, എ.കെ.മഹമൂദ്, പി.വി.മുസ്തഫ ,എൻ.ഹംസ എന്നിവർ സംയുക്ത പ്രതിസ്താവനയിൽ ആവിശ്യപ്പെട്ടു.
Comments are closed.