1470-490

അകലം പാലിക്കേണ്ടത് ബസിൽ മാത്രമോ?

തൊഴിലാളികളെ ലോറിയിൽ നിറച്ചു കൊണ്ടു പോകുന്നു -കോട്ടക്കലിൽ നിന്നുള്ള കാഴ്ച്ച 

കോട്ടക്കൽ: കോവിഡ് 19 ൻ്റെ മുൻ കരുതലിൻ്റെ ഭാഗമായി യാത്രകളിൽ അകലം പാലിക്കുന്നത് ബസിൽ മാത്രമായി ഒതുങ്ങുന്നു. ലോക് ഡൗൺ ഇളവു വന്നതിനു ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു നടത്താനുള്ള അനുമതിയുണ്ടായിരുന്നു. ഇതു ജോലിയില്ലാതെ കുടുങ്ങിയ തൊഴിലാളികൾക്ക് ഏറെ ഗുണകരമാകുകയുമുണ്ടായി. എന്നാൽ ഇവരെ കൂട്ടമായി തൊഴിൽ സ്ഥലത്തേക്ക് എത്തിക്കുന്നതും തിരിച്ചു കൊണ്ടുവരുതും യാതൊരു വിധ മാനദണ്ഡങ്ങളും പാലിക്കാതെ. ലോക് ഡൗണിനും കോവിഡിനും മുന്നേ ലേറിയിൽ കുത്തിനിറച്ചു കൊണ്ടുപോയിരുന്ന അതേ പടിയാണ് ഇപ്പോഴും മിക്ക സ്ഥലത്തും ഇവരെ എത്തിക്കുന്നത്. ഇത് രോഗവ്യാപനത്തിനു വഴിതെളിയിച്ചേക്കാം. ലോറിക്കു പുറമേ ജീപ്പ് , കാർ തുടങ്ങിയവയിലും ഇതേ രൂപത്തിൽ തന്നെയാണ് ഇവരുടെ യാത്ര.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206