1470-490

വീടും തോടും കുളവും വൃത്തിയാക്കി മഴയെ വരവേൽക്കാം…

വീടും തോടും കുളവും വൃത്തിയാക്കി നമുക്ക് മഴയെ വരവേൽക്കാം – എസ്.ഡി.പി.ഐ ആരോഗ്യ-ശുചിത്വ ക്യാംപയിന് തുടക്കമായി
കോട്ടക്കൽ: എസ്.ഡി.പി.ഐ എടരിക്കോട്  പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ  “വീടും തോടും കുളവും വൃത്തിയാക്കി മഴയെ വരവേൽക്കാം” ആരോഗ്യ ശുചിത്വ ക്യാമ്പയിനിൻ്റെ ഭാഗമായി  രണ്ട്  ദിവസത്തെ ശുചിത്വ ക്യാമ്പയിന് തുടക്കം കുറിച്ചു.  പഞ്ചായത്തിലെ തണുക്കുണ്ട് കുളവും തോടും പരിസരവും വൃത്തിയാക്കി . ക്യാമ്പയിനിൽ പഞ്ചായത്തിലെ പ്രധാന സ്ഥലങ്ങളിലെ കുളങ്ങളും തോടുകളും വീടു പരിസരങ്ങളും ജനപങ്കാളിത്തത്തോടെ വൃത്തിയാക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്യും. പരിപാടിയുടെ ഉദ്ഘടനം കെ.പി. ലത്തീഫ് മാസ്റ്റർ നിർവഹിച്ചു. എസ്.ഡി.പി.ഐ. എടരിക്കോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശിഹാബ് പൂവഞ്ചേരി, സി.പി.ജവാദ്  ഹിദായത്ത് മങ്ങാടൻ, ഹമീദ് കുന്നൻചിറ, ബക്കർ പന്തക്കൻ, ഷമീർ, സിദ്ധീഖ് , മൻസൂർ, ഉമ്മർ തുടങ്ങിയവർ നേതൃത്വം നൽകി

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689