1470-490

ക്വാറന്റൈൻ ലംഘനം രണ്ടു പേർക്കെതിരെ കേസെടുത്തു.

അന്യസംസ്ഥാനത്തു നിന്നും എത്തി ക്വാറന്റൈനിൽ കഴിയവേ നിയന്ത്രണം ലംഘിച്ച് കാറിൽ യാത്ര ചെയ്ത രണ്ടു പേർക്കെതിരെ കുന്നംകുളം പോലീസ് കേസെടുത്തു. ചൂണ്ടൽ, കേച്ചേരി സ്വദേശികളായ എരമസ്രയില്ലത്തു അബ്ദുൾറഹ്മാൻ (52), കരേങ്ങൽ അമാറൻകുട്ടി ഹാജി (81)എന്നിവർക്കെതിരെയാണ് കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ടി.എസ്.സിനോജിന്റെ നിർദേശപ്രകാരം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ ജി.സുരേഷ്  കേസെടുത്തത്. കോയമ്പത്തൂരിലായിരുന്ന ഇരുവരും ഈ മാസം 20 നു നാട്ടിലെത്തുകയും അധികൃതരുടെ നിർദേശത്തെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയുമായിരുന്നു.  ഇതിനിടെ ഇവർ കേച്ചേരിയിലുള്ള വീട്ടിൽ നിന്നും ഇറങ്ങി കാറിൽ പെരുമ്പിലാവിൽ എത്തിയപ്പോൾ ചെക്ക് പോസ്റ്റ്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നി വിവരങ്ങൾ ചോദിച്ചതിലൂടെയാണ്  വിവരം പുറത്തറിഞ്ഞത്.  തുടർന്ന് പോലീസ് പ്രതികളെ  കുന്നംകുളത്ത് എത്തിച്ച് 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈനു ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിലേക്കയച്ചു. പ്രതികൾ സഞ്ചരിച്ച കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു. കുന്നംകുളംമേഖലയിലെ നിരവധി പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും എത്തി നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇവരെ നിരീക്ഷിക്കുന്നതിന്  പോലീസ് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. നിയമ ലംഘന നടപടികൾ ആരുടെ ഭാഗത്തു നിന്നുണ്ടായാലും ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. സബ്ബ് ഇൻസ്പെക്ടർമാരായ ഇ. ബാബു, എഫ്ജോയ്, എ.എസ്.ഐ.സതീശൻ, സിപിഒ മാരായ സജയ്, വിജിത്, മഹേഷ്‌, ഹരീഷ് എന്നിവരടങ്ങിയ സംഘമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206