കാലിക്കറ്റിൽ പി.ആര്.ഒ അപേക്ഷ ഓൺലൈനായി നൽകാം

കാലിക്കറ്റ് സര്‍വകലാശാലയില്‍ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ കരാര്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ നൽകേണ്ട അവസാന തിയതി ജൂണ്‍ 18 വൈകുന്നേരം അഞ്ച്. യോഗ്യത: ഒന്നാം ക്ലാസ്/രണ്ടാം ക്ലാസ് പി.ജി. ഏതെങ്കിലും പ്രമുഖ പത്രത്തില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം വേണം. ജേർണലിസം ഡിഗ്രി/ഡിപ്ലോമ അഭിലഷണീയം. പ്രായം 2020 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത് വിവരങ്ങള്‍: www.uoc.ac.in.
Comments are closed.