മുഖ്യമന്ത്രിക്കെതിരെ Post: പോലീസുകാരന് സസ്പെൻഷൻ

മലപ്പുറം : സംസ്ഥാന സർക്കാറിനും മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ എന്നിവർക്കുമെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു . മലപ്പുറം പൊലീസ് ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ അനീഷ് കുമാറിനെയാണ് ടെലികമ്യൂണിക്കേഷൻ എസ്.പി സസ്പെൻഡ് ചെയ്തത് . സ്പെഷൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് മേലുദ്യോഗസ്ഥർക്ക് സമർപ്പിച്ചതിനെ തുടർന്നാണ് നടപടി കൈകൊണ്ടത് .
വാട്സ്ആപ് ഗ്രൂപ്പുകൾ വഴി പ്രചരിച്ച ശബ്ദ സന്ദേശം ഒൗദ്യോഗിക ഗ്രൂപ്പുകളിൽ എത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത് . പൊലീസ് ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ സംഘടന കെ.പി.എ മുൻ ജില്ല കമ്മിറ്റി അംഗമാണ് അനീഷ് കുമാർ
Comments are closed.