1470-490

ജനങ്ങൾക്ക് പ്രധാനമന്ത്രിയുടെ കത്ത്


രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ രാജ്യത്തെ ജനങ്ങൾക്ക് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു വർഷത്തിനുള്ളിൽ തന്റെ സർക്കാർ കൈവരിച്ച സുപ്രധാന നേട്ടങ്ങൾ വിശദീകരിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ കത്ത്. രാജ്യത്തിനായുള്ള തന്റെ സാമ്പത്തിക വീക്ഷണവും വെല്ലുവിളികളും മോദി കത്തിൽ പ്രതിപാദിക്കുന്നുണ്ട്.

ജനാധിപത്യത്തിന്റെ കൂട്ടായ കരുത്ത് ജനങ്ങൾ ലോകത്തിന് കാണിച്ചുക്കൊടുത്തെന്നാണ് തന്റെ തിരഞ്ഞെടുപ്പ് വിജയത്തെ മോദി വിശേഷിപ്പിച്ചത്. കൊറോണവൈറസ് മഹാമാരിമൂലമുണ്ടായ പ്രതിസന്ധിയെ പരാമർശിച്ച പ്രധാനമന്ത്രി, ദിവസവേതന തൊഴിലാളികളുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിന് ഏകീകൃതവും നിശ്ചയദാർഢ്യത്തോടെയും തന്റെ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും പറഞ്ഞു. 130 കോടി ഇന്ത്യക്കാരുടെ കരുത്തിൽ സാമ്പത്തിക വഴിത്തിരിവുണ്ടാകും. ഇതിന് ലോകത്തെ ആശ്ചര്യപ്പെടുത്താനും പ്രചോദിപ്പിക്കാനും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ലോകം പ്രതീക്ഷിച്ചിരുന്നത് കൊറോണവൈറസ് മഹാമാരി ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇന്ത്യയെ ആയിരിക്കുമെന്നാണ്. എന്നാൽ ഇന്ത്യക്കാർ പൂർണ്ണ ആത്മവിശ്വാസത്തിലൂടെയും ഊർജ്ജസ്വലതയിലൂടെയും ലോകം നമ്മെ നോക്കികാണുന്ന രീതിയെ മാറ്റിമറിച്ചു. ലോകത്തിലെ ശക്തവും സമ്പന്നവുമായ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യക്കാരുടെ കൂട്ടായ ശക്തിയും കഴിവും സമാനതകളില്ലാത്തതാണെന്ന് നിങ്ങൾ തെളിയിച്ചിട്ടുണ്ട്.

നിലവിലെ പ്രതിസന്ധിയിൽ ആർക്കും അസൗകര്യമോ അസ്വസ്ഥകളോ ഉണ്ടായിട്ടില്ലെന്ന് തീർച്ചയായും അവകാശപ്പെടാനാവില്ല. നമ്മുടെ തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ, കരകൗശല തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ അത്തരത്തിലുള്ള നമ്മുടെ നാട്ടുകാർ വളരെയധികം കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുണ്ട്. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഞങ്ങൾ ഏകീകൃതവും നിശ്ചയദാർഢ്യവുമായ രീതിയിൽ പ്രവർത്തിക്കുന്നു’ പ്രധാനമന്ത്രി കത്തിൽ കുറിച്ചു

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689