1470-490

മദ്യപാനത്തിനിടെ വാക്കേറ്റം;യുവാവ് കുത്തേറ്റ് മരിച്ചു

പരപ്പനങ്ങാടി: മദ്യപാനത്തിനിടക്ക് ഉണ്ടായ വാക്ക് തർക്കം കത്തിക്കുത്തിൽ കലാശിച്ചതിനെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. അരിക്കോട് സ്വദേശിയും തിരുർ കട്ടച്ചിറയിൽ താമസക്കാരനുമായ ചട്ടിക്കൽ ഷാഹുൽ ഹമീദിൻ്റെ മകൻ ശിഹാബുദ്ധീനാണ് മരണപ്പെട്ടത്. താനൂർ റെയിൽവെക്ക് സമീപം മദ്യപിച് യുവാക്കൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.ഇന്നലെ വൈകീട്ട് താനൂർ നടക്കാവിന്നും, പാലക്കുറ്റിയാഴിതോടിനും ഇടയിൽ റൈയിൽവെ ലൈനിനോട് ചേർന്നാണ് സംഭവം. താനൂർ സ്വദേശികളായ സൂഫിയാൻ, തെയ്യാല സ്വദേശി രാഹുൽ എന്നിവർ ചേർന്നാണ് കുത്തിയത്.പരിക്കേറ്റ ഇയാളെ ആദ്യം താനൂർ ദയഹോസ്പിറ്റലിലും, പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം സംഭപ്പിക്കുകയായിരുന്നു.മരിച്ച യുവാവും, അക്രമിച്ചവരും നിരവധി കേസുകളിൽ പ്രതികളായിരുന്നവരാണന്ന് താനൂർ സി.ഐ പറഞ്ഞു.

Comments are closed.