ലോക്ക് ഡൗൺ നീട്ടി; അരാധനാലയങ്ങൾ തുറന്നേക്കും

ലോക്ക്ഡൗൺ നാല് ആഴ്ചത്തേക്ക് കൂടി നീട്ടിയേക്കും. ഇതോടെ അഞ്ചാംഘട്ട ലോക്ക്ഡൗൺ ജൂൺ 30 വരെയാകും.
നിയന്ത്രണങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളിൽ മാത്രം ചുരുക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. എന്നാൽ പൊതുയിടങ്ങളിൽ ചില നിയന്ത്രണങ്ങളുണ്ടാകും. പക്ഷേ ഷോപ്പിംഗ് മാളുകൾ, ആരാധനാലയങ്ങൾ, ഹോട്ടലുകൾ എന്നിവ ജൂൺ 8 മുതൽ തുറന്നേക്കുമെന്ന സചൂനയുണ്ട്. ജൂൺ 8ന് അവലോകന യോഗം ചേരും. ഇതിന് ശേഷം മാത്രമേ ഇത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുകയുള്ളു.
Comments are closed.