1470-490

നിയമപാലകർക്ക് തണലേകാൻ ലയൺസ് ക്ലബ്ബ്

നിയമപാലകർക്ക് തണലേകാൻ കുടകൾ സമ്മാനിച്ച് ഗുരുവായൂർ ലയൺസ് ക്ലബ്ബ്. മഴക്കാലത്ത് ട്രാഫിക്ക് നിയന്ത്രണമുൾപ്പെടെയുള്ള സേവനത്തിറങ്ങുമ്പോൾ നനയാതെ കൃത്യനിർവ്വഹണത്തിലേർപ്പെടുന്നതിനായാണ് ഗുരുവായൂർ സ്റ്റേഷനിലെ പോലീസ് സേനാംഗങ്ങൾക്ക് ലയൺസ് ക്ലബ്ബ് കുടകൾ കൈമാറിയത്. കണ്ടാണശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഗുരുവായൂർ ലയൺസ് ക്ലബ്ബ് ജോയിന്റ് സെക്രട്ടറി ശിവശങ്കർ കുടകൾ ഉദ്ദ്യോഗസ്ഥർക്ക് നൽകി വിതരണോദ്ഘാടനം നിർവ്വഹിച്ചു. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് സി.ഡി. ജോൺസൺ അധ്യക്ഷനായി. അഡീഷണൽ സബ്ബ് ഇൻസ്പെക്ടർ പി. സുകുമാരൻ, സ്റ്റേഷൻ റൈട്ടർ ഷാജു, സിവിൽ പോലീസ് ഓഫീസർ മധു ആനക്കല്ല്, ലയൺസ് ഭാരവാഹി വിൻസെന്റ് ചിറമ്മൽ, തുടങ്ങിയവർ സംസാരിച്ചു. കൊറോണക്കാലത്ത് സ്തുത്യർഹമായ സേവനം നടത്തിയതിന് ഉദ്ദ്യോഗസ്ഥരെ, ക്ലബ്ബ് പ്രസിഡണ്ട് സി.ഡി. ജോൺസൺ പൊന്നാട അണിയിച്ച് ആദരിച്ചു. ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിലും ലയൺസ് ക്ലബ്ബ് കുടകൾ സമ്മാനിച്ചിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879