1470-490

വിദ്യാർഥികൾക്കായി എൽഇഡി ടിവി…

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ ഭാഗമായി 1 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് സ്കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഓൺലൈൻ സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ നാഡിപ്പാറ പ്രദേശത്ത് വിദ്യാർഥികൾക്കായി സാംസ്ക്കാരിക നിലയത്തിൽ ഒരു വ്യക്തി സംഭാവന ചെയ്ത എൽഇഡി ടിവിയുടെ ഉദ്ഘാടനം മന്ത്രി സി.രവീന്ദ്രനാഥ് നിർവഹിച്ചു. മറ്റത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ് പി.സി. സുബ്രൻ അധ്യക്ഷത വഹിച്ചു.ആധുനിക പഠന സൗകര്യം ഒരുക്കുന്നതിനായി പ്രയാസമുള രക്ഷിതാക്കൾക്കും, വിദ്യാർഥികൾക്കും സഹായമായി ഈ മാതൃക അനുകരണീയമാണന്നും, സേവന തൽപ്പരരായ വ്യക്തികളും ഈ മാതൃക പിന്തുടരണമെന്നു മത്രി പറഞ്ഞു. പഞ്ചായത്തംഗങ്ങളായ പി.എസ്.പ്രശാന്ത്, സുബിത വിനോദ് കമാർ, പി.കെ.ശിവരാമൻ, പി.കെ.കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206