1470-490

കെ എസ് യു ആരോഗ്യ പ്രവർത്തകർക്ക് മാസ്ക് വിതരണം ചെയ്തു

കെ എസ് യു സ്ഥാപക ദിനത്തോടനുബന്ധിച്ചു തലക്കോട്ടുക്കര  വിദ്യ എഞ്ചീനിയറിങ്ങ് കോളേജിലെ കെ എസ് യു യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർക്ക് മാസ്ക് വിതരണം ചെയ്തു. ചിറനെല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്കാണ് മാസ്കുകൾ നൽകിയത്.യൂത്ത് കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡന്റ്‌ ജെയ്സൺ ജേക്കബ്,  മെഡിക്കൽ ഓഫീസർ ഡോ. ഉല്ലാസ് മോഹന് മാസ്കുകൾ നൽകി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ ഹോർമീസ് ജോൺസൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ഭാരവാഹികളായ  അതുൽ, അഭിനന്ദ്, മിഥുൻ, അർഷൻ, എഡ്വിൻ എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689