1470-490

ഹരിത വേദിയുടെ അടുക്കളതോട്ടം പദ്ധതിക്ക് തുടക്കമായി

പൊന്നാനി: കേരള പ്രദേശ് ഗാന്ധി ദർശൻ വേദിയുടെ ഹരിത സംഘടനയായ ഹരിത വേദിയുടെ അടുക്കള തോട്ടം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പി. ടി അജയ് മോഹൻ നിർവ്വഹിച്ചു. രാഷ്ട്രീയത്തിനപ്പുറം കാർഷിക മേഖലയിൽ കൃത്യമായി ഇടപെടൽ നടത്തുന്ന യു ഡി എഫ് ജില്ലാ ചെയർമാനും കെപിസിസി സെക്രട്ടറിയുമായ പി ടി അജയ് മോഹന്റെ എരമംഗത്തെ കൃഷിത്തോട്ടത്തിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്.
കാർഷിക സ്വയം പര്യാപ്തത എന്ന കേരളത്തിൻ്റെ ലക്ഷ്യം പൂർത്തിക്കരിക്കാൻ ലോക്ക് ഡൗൺ കാലത്തെ ഉപയോഗപ്പെടുത്താൻ കേരള സമൂഹം മുന്നോട്ട് വരാൻ തയ്യാറാകണമെന്ന് പിടി അജയ് മോഹൻ അഭിപ്രായപ്പെട്ടു.കേരളത്തിൻ്റെ സമ്പത്ത് വ്യവസ്ഥയെ സുസ്ഥിരമായി നിലനിർത്താൻ കാർഷിക വൃത്തിയിലേക്ക് തിരിച്ചുപോകാൻ സമൂഹം മുൻകൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.കേരള പ്രദേശ് ഗാന്ധി ദർശൻ വേദി പൊന്നാനി നിയോജകമണ്ഡലം ചെയർമാൻ ജയപ്രസാദ് ഹരിഹരൻ സ്വാഗതം പറഞ്ഞു , ജില്ലാ ചെയർമാൻ എ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.. കെപിസിസി മെമ്പർ എ എം രോഹിത് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എസ് സുധീർ , ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് ഷംസു കല്ലാട്ടേൽ , മണ്ഡലം പ്രസിഡന്റ് രാജാറാം , ഹരിത വേദി ജില്ലാ കോർഡിനേറ്റർ സുരേഷ് താണിയിൽ , ജില്ലാ സെക്രട്ടറി രൂപേഷ് , യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ജയറാം മാരാത്തേൽ , ട്രഷറർ സുമേഷ് , തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206