1470-490

ദുബായില്‍ നിന്നും 187 പ്രവാസികള്‍ കൂടി ജന്മനാട്ടിലെത്തി

കോവിഡ് 19: ദുബായില്‍ നിന്നും 187 പ്രവാസികള്‍ കൂടി ജന്മനാട്ടിലെത്തി

കോവിഡ് – 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ നിന്നുള്ള 187 പ്രവാസികള്‍ കൂടി ദുബായില്‍ നിന്നും കരിപ്പൂര്‍ വഴി കേരളത്തിലെത്തി. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ്- 1344 വിമാനം ഇന്നലെ (മെയ് 29) രാത്രി 9.40 നാണ് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. കോവിഡ് ജാഗ്രത ഉറപ്പുവരുത്തി ജില്ലാ ഭരണകൂടവും വിമാനത്താവള അധികൃതരും ചേര്‍ന്ന് യാത്രക്കാരെ സ്വീകരിച്ചു.

65 വയസിന് മുകളില്‍ പ്രായമുള്ള അഞ്ച് പേര്‍, 10 വയസിനു താഴെ പ്രായമുള്ള 29 കുട്ടികള്‍, 15 ഗര്‍ഭിണികള്‍ എന്നിവരുള്‍പ്പെടുന്നതായിരുന്നു സംഘം. തിരിച്ചെത്തിയവരില്‍ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള രണ്ട് പേരെ വീതം വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ആശുപത്രികളില്‍ വിദഗ്ധ പരിശോധനകള്‍ക്കായി പ്രവേശിപ്പിച്ചു.

കോവിഡിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ നിന്നുള്ള 183 പ്രവാസികളുമായി കുവൈത്തില്‍ നിന്നും പ്രത്യേക വിമാനം കരിപ്പൂരിലെത്തി.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ്- 1396 വിമാനം ഇന്നലെ (മെയ് 29) രാത്രി 11 മണിക്കാണ് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്.

65 വയസിന് മുകളില്‍ പ്രായമുള്ള മൂന്ന് പേര്‍, 10 വയസിനു താഴെ പ്രായമുള്ള 36 കുട്ടികള്‍, 20 ഗര്‍ഭിണികള്‍ എന്നിവരുള്‍പ്പെടുന്നതായിരുന്നു സംഘം. തിരിച്ചെത്തിയവരില്‍ മലപ്പുറം ജില്ലക്കാരായ നാല് പേരെയും കോഴിക്കോട് ജില്ലക്കാരായ മൂന്ന് പേരെയും വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ആശുപത്രികളില്‍ വിദഗ്ധ പരിശോധനകള്‍ക്കായി പ്രവേശിപ്പിച്ചു.

കുവൈത്തില്‍ നിന്നെത്തിയ 63 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 113 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലുമാക്കി.

തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ചുവടെ,
മലപ്പുറം – 58, എറണാകുളം – രണ്ട്, കണ്ണൂര്‍ – രണ്ട്, കാസര്‍കോട് – 10, കോട്ടയം – ഒന്ന്, കോഴിക്കോട് – 93, പാലക്കാട് – 13, പത്തനംതിട്ട – ഒന്ന്, വയനാട് – മൂന്ന്.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206