1470-490

സോഷ്യലിസ്റ്റ് ആചാര്യന്റെ വിയോഗത്തിൽ അനുശോചിച്ചു

കൊയിലാണ്ടി: സോഷ്യലിസ്റ്റ് ആചാര്യൻ എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ ജനതാദൾ എസ്സ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയോഗം വീഡിയോ കോൺഫ്രൻസിലൂടെ അനുശോചനം രേഖപ്പെടുത്തി . യോഗം ജനതാദൾ (എസ്സ് )സീനിയർ നേതാവ് കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ ഉദ്ഘടനം ചെയ്തു. സമ്പന്ന കുടുംബത്തിൽ ജനിച്ച് സോഷ്യലിസ്റ്റ് ആശയത്തിൽ ആകൃഷ്ട നായി സാമൂഹ്യ രാഷ്ടീയ രംഗത്ത് അരനൂറ്റാണ്ടിൽ അധികം പ്രവർത്തിച്ച് ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ കഴിവ് തെളിയിച്ച ഉജ്ജ്വല വാഗ്മിയും, സാഹത്യ മണ്ഡലത്തിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ച ദാർശനികനും, കേന്ദ്രത്തിലും കേരളത്തിലും മന്ത്രി സ്ഥാനം അലങ്കരിക്കുകയും ചെയ്ത ബഹുമുഖ പ്രതിഭയായിരുന്നു എം.പി.വീരേന്ദ്രകുമാർ എന്ന് അദ്ദേഹം പറഞ്ഞു. 48മണിക്കൂർ മാത്രം കേരളത്തിൽ മന്ത്രിയായിരുന്നെങ്കിലും ആ 48മണിക്കൂർ കൊണ്ട് കേരള സമൂഹത്തിനു ദൂരവ്യാപകമായ ഗുണം ലഭിക്കുന്ന തീരുമാനമെടുത്താണ് അദ്ദേഹം രാജിവെച്ചത്. കേരളത്തിലെ വനത്തിൽ നിന്നും ഒറ്റ മരം പോലും വെട്ടാൻ പാടില്ല എന്നതായിരുന്നു ആ തീരുമാനം. പരിസ്ഥിതി പ്രവർത്തനം വാചകമടിയല്ലെന്നു പ്രവർത്തിയിലൂടെ കാണിച്ചു കൊടുത്ത സോഷ്യലിസ്റ്റ് ആയിരുന്നു വീരേന്ദ്രകുമാർ. സ: എം.പി വീരേന്ദ്രകുമറിന്റെ ദേഹവിയോഗത്തിൽ പാർട്ടിക്കും കുടുംബത്തിനും സംഭവിച്ച തീരാ ദുഃഖത്തിൽ കമ്മിറ്റിഅംഗങ്ങൾ പങ്ക് ചേർന്നു. മണ്ഡലം പ്രസിഡന്റ് കൊളോറ ശ്രീധരൻ വീഡിയോ കോൺഫറൻസ് യോഗം നിയന്ത്രിച്ചു. ഉണ്ണി മൊടക്കല്ലുർ , ഇ.അഹമ്മദ് , വി.കെ.വസന്തകുമാർ, ശശി തയ്യുള്ളതിൽ, നിജീഷ് നാറാത്ത്, അരുൺ നമ്പിയാട്ടിൽ, സജി പുനത്ത്, രതീഷ് കുമാർ .ടി.കെ, കരുണാകരൻ . ടി.കെ, ശങ്കരൻ വടക്കേടത്, സി. ചന്തുക്കുട്ടി മാസ്റ്റർ, എന്നിവർ പ്രസംഗിച്ചു.

Comments are closed.