1470-490

കോവിഡ് കാലത്ത് സാന്ത്വനമേകാന്‍ ‘കൂടെയുണ്ട് അങ്കണവാടികള്‍’

വളാഞ്ചേരി : കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന വനിത ശിശുവികസന വകുപ്പ് തുടക്കം കുറിച്ച ‘കൂടെയുണ്ട് അങ്കണവാടികള്‍’ പദ്ധതിയുടെ ഭാഗമായി കുറ്റിപ്പുറം പ്രൊജക്റ്റ്‌നു കീഴിലുള്ള മുഴുവൻ അങ്കൺ വാടിപ്രവർത്തകരും ഗർഭിണി കളായഗുണഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി.
ലോക്ക് ഡൗൺ കാലത്ത് ഗർഭിണി കൾക്ക് വേണ്ട പിന്തുണനൽകുക,ഗർഭകാലത്തെ കോവിഡ് 19 രോഗത്തെ കുറിച്ചുള്ള ആകുലതകൾക്ക് പരിഹാരം കാണുക, ഗുണഭോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ചുള്ള പരിജ്ഞാനം ലഭ്യമാക്കുക, സാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ അങ്കൺ വാടി പ്രവർത്തകരുടെയും ഗുണഭോക്താക്കളുടെയും ബന്ധം ശക്തി പെടുത്തുക എന്നീ ആശയങ്ങളെ മുൻ നിർത്തിയാണ് സംവാദം നടന്നത്. പ്രൊജക്റ്റ്‌ നു കീഴിലുള്ള 116 അങ്കൺവാടികളിലുമായി ആയിരത്തോളം ഗർഭിണികൾ പരിപാടിയിൽ പങ്കാളികളായി.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206