1470-490

ജീവിതം വഴിമുട്ടി പാചക തൊഴിലാളികൾ.

തലശേരി: കേരള സ്റ്റേറ്റ് കുക്കിങ്ങ് വർക്കേഴ്സ് യൂണിയന്റെ കീഴിലുള്ള തലശേരി മേഖലയിലുള്ള 400 ഓളം തൊഴിലാളികളാണ് ലോക് ഡൗണിനെ തുടർന്ന് തൊഴിലില്ലാതെ ജീവിതം വഴിമുട്ടി നിൽക്കുന്നത്.കഴിഞ്ഞ 63 ദിവസമായി ഒൻപത് പേർ തലശേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ ടൗൺ ഹാളിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിൽ രാവിലെ 6 മണി മുതൽ ഉച്ചക്ക് മൂന്ന് മണി വരെ സൗജന്യമായി ഭക്ഷണം പാകം ചെയ്യുകയും അത് പാക്ക് ചെയ്ത് വിതരണത്തിന് തയ്യാറാക്കുകയും ചെയ്ത് വരുന്നുണ്ട്. ഇവരുടെ കുടുംബം മുഴുപ്പട്ടിണിയിലാണെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് ഹാരിസ് കൊട്ടാരത്തിൽ പറഞ്ഞു. വിവാഹങ്ങളും മറ്റ് സൽക്കാര പരിപാടികളും ലോക് ഡൗൺ കാരണം നടക്കാത്ത സാഹചര്യത്തിൽ സർക്കാറിന്റെ കനിവ് തേടുകയാണ് ആയിരക്കണക്കിന് വരുന്ന സ്ത്രീകൾ ഉൾപ്പടെയുള്ള പാചക തൊഴിലാളികൾ. വിവാഹ മുൾപ്പടെയുള്ള ചടങ്ങുകളിൽ പങ്കെടുക്കാൻ കൂടുതൽ ആളുകളെ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. സർക്കാർ നിഷ്ക്കർഷിക്കുന്ന സാമൂഹിക അകലം പാലിച്ച് ഭക്ഷണം പാകം ചെയ്യാമെന്നും ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്ക് സാനിറ്റൈസറും മഖാവരണങ്ങളും സംഘട വിതരം ചെയ്ത് കൊള്ളാമെന്നുമാണ് ഇവർ പറയുന്നത്. വരും ദിവസങ്ങളിൽ ലോക് ഡൗണിൽ ഇളവ് വരുമെന്നും തങ്ങളുടെ തൊഴിൽ മേഖല സജീവമാകുമെന്നും തൊഴിലാളികൾ പ്രത്യാശ പ്രകടിപ്പിക്കുന്നു. അല്ലാത്തപക്ഷം സർക്കാറിന്റെ ഇടപെടലുകളും ഇളവുകളും ലഭിച്ചില്ലെങ്കിൽ ആത്മഹത്യയുടെ വക്കിലാണ് ഈ മേഖലയിലുള്ളവർ

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689