1470-490

കോൺഗ്രസ് പ്രവർത്തകർ അണു നശീകരണം നടത്തി

മൊറയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കൊറോണ കെയർ സെന്റെർ അണുനശീകരണം നടത്തി.

മൊറയൂർ ഗ്രാമപഞ്ചായത്തിൽ കൊറോണ കെയർ സെന്റെറായി പ്രവർത്തിക്കുന്ന മോങ്ങം അൻവാറുൽ ഇസ്ലാം അറബിക് കോളേജിൽ നിന്നും ക്വോറന്റൈൻ പൂർത്തീകരിച്ച് വീട്ടിലേക്ക് മടങ്ങിയവരുടെ റൂമുകളും, ബാത്ത് റൂമുകളും, മൊറയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ അണുനശീകരണം നടത്തി. മൊറയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആനത്താൻ അജ്മൽ അണുനശീകരണം പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.

അണുനശീകരണം നടത്തുന്നതിന് യൂത്ത് കോൺഗ്രസ് നേതാക്കന്മാരായ പൂക്കോടൻ ഫർഹാൻ, ബംഗാളത്ത് ഇർഷാദ്, അസീസ് താന്നിക്കൽ എന്നിവർ നേതൃത്വം നൽകി. മൊറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സലീം മാസ്റ്റർ, സെക്രട്ടറി മജീദ് മാഞ്ചേരി, മെഡിക്കൽ ഓഫീസർ ഡോക്ടർ സയ്യിദ് നസീറുള്ള, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നദീർ അഹമ്മദ്, അസിസ്റ്റന്റ് സെക്രട്ടറി രാജേഷ് എന്നിവർ കൊറോണ കെയർ സെന്റെർ സന്ദർശിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206