1470-490

അനുശോചനം

ഗുരുവായൂർ: സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്ര മന്ത്രിയും മാതൃഭൂമി മാനേജിങ് എഡിറ്ററുമായിരുന്ന എം.പി. വീരേന്ദ്രകുമാറിൻറെ നിര്യാണത്തിൽ ഗുരുവായൂരിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ പ്രസ് ഫോറം അനുശോചിച്ചു. നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ് ഫോറം പ്രസിഡൻറ് ലിജിത്ത് തരകൻ അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് അംഗം കെ.കെ. ജ്യോതിരാജ്, ടി.ജി. ഷൈജു, പി.കെ. രാജേഷ് ബാബു, വിജയൻ മേനോൻ, ടി.ടി. മുനേഷ്, ജോഫി ചൊവ്വന്നൂർ, ശിവജി നാരായണൻ, കെ.വി. സുബൈർ എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206