1470-490

സിഐടിയു സ്ഥാപക ദിനം സമുചിതമായി ആചരിച്ചു


നരിക്കുനി: –
മെയ് 30 സിഐടിയു സ്ഥാപക ദിനവും ,സിഐടിയു സുവർണ്ണ ജൂബിലി വർഷവും കെ എസ് ഇ ബി നരിക്കുനി സെക്ഷൻ ഓഫീസിൽ സമുചിതമായി ആചരിച്ചു ,
1970ൽ രൂപംകൊണ്ടതിന് ശേഷം ഇന്ത്യൻ തൊഴിലാളി വർഗത്തെ
ഐക്യപ്പെടുത്തുന്നതിലും ,ഭരണകൂടത്തിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സമരം സംഘടിപ്പിക്കുന്നതിലും സിഐടിയു നേതൃത്വപരമായ പങ്ക് വഹിക്കുകയുണ്ടായി.
1975ലെ അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടങ്ങളിൽ സിഐടിയു തൊഴിലാളികൾക്ക് ആവേശം നൽകി.
1974ലെ റെയിൽവേ സമരത്തിലും സിഐടിയു പ്രധാന പങ്ക് വഹിച്ചു.
1991ൽ നരസിംഹ റാവു സർക്കാർ ആഗോളവത്കരണ നയം അടിച്ചേല്പിച്ചതിന് ശേഷം പ്രസ്തുത നയത്തിനെതിരെ ദേശീയ പ്രക്ഷോഭങ്ങളും ദേശീയ പണിമുടക്കുകളും സംഘടിപ്പിക്കുവാൻ സിഐടിയു നേതൃത്വം നൽകി.
നരേന്ദ്രമോദി സർക്കാർ തൊഴിൽ നിയമങ്ങൾ തകർക്കുന്നതിനെതിരായ പോരാട്ടങ്ങളിലും സിഐടിയു നേതൃത്വം നൽകി.
കൊറോണ മഹാമാരിയുടെ മറവിൽ ബിജെപിയുടെ സംസ്ഥാന സർക്കാരുകൾ തൊഴിൽ നിയമങ്ങൾ സസ്‌പെന്റ് ചെയ്യുന്ന നിയമങ്ങൾ ഉണ്ടാക്കുകയാണ്.തൊഴിലാളികളെ കൊളോണിയൽ കാലഘട്ടത്തിലേക്ക് തള്ളിവിടുന്നതാണ് ഈ നടപടി.
ഈ നയത്തിനെതിരെ ദേശീയ തലത്തിൽ വലിയ പ്രക്ഷോഭത്തിന് സന്നദ്ധമാവേണ്ട സാഹചര്യമാണ് തൊഴിലാളികളുടെ മുമ്പിലുള്ളത്.
ഈ സാഹചര്യത്തിലാണ് സിഐടിയു സ്ഥാപക ദിനം ഓഫീസുകളിലും, പൊതുസ്ഥലങ്ങളിലും, പതാക ഉയർത്തി സമുചിതമായി ആചരിച്ചത് ,നരിക്കുനിയിൽ സബ് എഞ്ചിനീയർ മുരളി ഉൽഘാടനം ചെയ്തു ,പി രാമചന്ദ്രൻ വിശദീകരണം നടത്തി ,ടെന്നിസൺ ,രാധാകൃഷ്ണൻ പി ,ഷാനവാസ് ഷാൻ ,ജുബിൻ ,ബാലൻ തുടങ്ങിയവർ സംസാരിച്ചു ,
നരിക്കുനി കെ എസ് ഇ ബി യിൽ സബ് എഞ്ചിനീയർ മുരളി ഉൽഘാടനം ചെയ്യുന്നു

Comments are closed.