സിനിമയിലെ രംഗം അറം പറ്റി

ആഴ്ചകള്‍ക്ക് മുന്‍പാണ് മുവാറ്റുപുഴയില്‍ നടന്ന അപകടത്തില്‍ യുവനടന് ബേസില്‍ ജോര്‍ജ് മരിക്കുന്നത്. ഇപ്പോഴിതാ നാടിനെയാകെ സങ്കടത്തിലാക്കി മറ്റൊരു യുവനടന്റെ മരണ വാര്‍ത്ത കൂടി വന്നിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി തൃക്കടവൂരിലുണ്ടായ ബൈക്ക് അപകടത്തിലാണ് നടന് ഗോഡ്ഫ്രെ മരിച്ചത്. നായകനായി അഭിനയിച്ച സിനിമയിലെ രംഗങ്ങളുടെ അതേ ആവര്‍ത്തനം തന്നെയാണ് ഗോഡ്ഫ്രെയുടെ മരണത്തിലും ഉണ്ടായിരിക്കുന്നത്. ആംബുലന്‍സിലെ വിലാപയാത്ര പോലും എഴുതി തയ്യാറാക്കിയ അതേ കഥാരംഗങ്ങളായി മാറി.
ആഴ്ചകള്‍ക്ക് മുന്‍പാണ് മുവാറ്റുപുഴയില്‍ നടന്ന അപകടത്തില്‍ യുവനടന് ബേസില്‍ ജോര്‍ജ് മരിക്കുന്നത്. ഇപ്പോഴിതാ നാടിനെയാകെ സങ്കടത്തിലാക്കി മറ്റൊരു യുവനടന്റെ മരണ വാര്‍ത്ത കൂടി വന്നിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി തൃക്കടവൂരിലുണ്ടായ ബൈക്ക് അപകടത്തിലാണ് നടന് ഗോഡ്ഫ്രെ മരിച്ചത്. നായകനായി അഭിനയിച്ച സിനിമയിലെ രംഗങ്ങളുടെ അതേ ആവര്‍ത്തനം തന്നെയാണ് ഗോഡ്ഫ്രെയുടെ മരണത്തിലും ഉണ്ടായിരിക്കുന്നത്. ആംബുലന്‍സിലെ വിലാപയാത്ര പോലും എഴുതി തയ്യാറാക്കിയ അതേ കഥാരംഗങ്ങളായി മാറി. ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചാണ് സിനിമാതാരം കൂടിയായ ഗോഡ്ഫ്രെ മരിച്ചത്. ഹെല്‍മറ്റ് തകര്‍ന്ന് തലയ്ക്ക് പരിക്കേറ്റ് രക്തം വാര്‍ന്ന് ഏറെ നേരം റോഡില്‍ കിടന്നെങ്കിലും ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ല. പിന്നീടെത്തിയ കെഎസ്ഇബി ജീവനക്കാരന് കൃതിമശ്വാസം നല്കി. തുടര്‍ന്ന് സ്വകാര്യാശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ഫലമുണ്ടായില്ല. നാല് വര്‍ഷം മുന്‍പ് സുഹൃത്ത് ഷൈജുവുമായി ചേര്‍ന്നാണ് ഗോഡ്ഫ്രെ ‘ദ് ലവേഴ്സ്’ എന്ന സിനിമ തയ്യാറാക്കിയത്. ചിത്രത്തിലും ഗോഡ്ഫ്രെ ബൈക്ക് അപകടത്തില്‍ മരിക്കുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. സിനിമയില്‍ ഗോഡ്ഫ്രെയുടെ നായകകഥാപാത്രം ഓടിച്ച ബൈക്ക് ലോറിയുമായി കൂട്ടി ഇടിക്കുന്ന അപകടമായിരുന്നു. നായകന്റെ മൃതദേഹം പള്ളിയിലെത്തിക്കുന്ന ആംബുലന്‍സ് ഡ്രൈവറുടെ വേഷമിട്ട ചവറ പന്മന പുത്തന്‍ചന്ത അഥീന കോട്ടേജില്‍ അബ്ദുള്‍ സലീം തന്നെ ഇന്നലെ ഗോഡ്ഫ്രെയുടെ മൃതദേഹം ചവറ തലമുകള്‍ സെന്റ് അഗസ്റ്റിന് പള്ളിയിലെത്തിച്ചു. സിനിമയില്‍ മൃതദേഹത്തെ വസ്ത്രങ്ങള്‍ അണിയിച്ച സലിം ഇന്നലെ വീട്ടുകാരുടെ അഭ്യര്‍ഥനപ്രകാരം അതേ വസ്ത്രങ്ങള്‍ അണിയച്ചതും കണ്ണീര് കാഴ്ചയായി. ഗോഡ്ഫ്രെയുടെ വീടിന് എട്ട് കിലോമീറ്റര്‍ അകലെ കരുനാഗപ്പള്ളിയിലായിരുന്നു സിനിമയിലെ അന്ത്യരംഗങ്ങള്‍ പാട്ടിലൂടെ ചിത്രീകരിച്ചത്. ചിത്രത്തിലെ ബാക്കി എല്ലാ പാട്ടുകളും യൂട്യൂബില്‍ അപ്ലോഡ് ചെയ്തെങ്കിലും ഈ പാട്ട് മാത്രം അപ്ലോഡ് ചെയ്യാന്‍ ഗോഡ്ഫ്രെ സമ്മതിച്ചിരുന്നില്ല. ജീവിതാന്ത്യത്തിലേക്ക് ആ രംഗങ്ങള്‍ പകര്‍ത്തിവെക്കാന്‍ ഫോട്ടോഗ്രാഫര്‍ കൂടിയായ അവന് നേരത്തെ തീരുമാനിച്ചത് പോലെയായിരുന്നുവെന്ന് ഗോഡ്ഫ്രെയുടെ പ്രിയപ്പെട്ടവര്‍ പറയുന്നു.
Comments are closed.