1470-490

ബി.കെ.എം.യു. പ്രതിഷേധ ധർണ്ണ നടത്തി

ബി.കെ.എം.യു കൊയിലാണ്ടി പോസ്റ്റാഫീസിന് മുന്നിൽ ധർണ്ണ നടത്തുന്നു

കൊയിലാണ്ടി:
കർഷക തൊഴിലാളികൾക്ക് കേന്ദ്രം പുതിയ സാമ്പത്തിക പാക്കേജ് അനുവദിക്കുക, തൊഴിലുറപ്പിൽ 500 രൂപ കൂലിയും 200 ദിവസങ്ങളിലെ ജോലിയും അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടും രാജ്യത്തിൻ്റെ പൊതു സമ്പത്ത് വില്പപനക്ക് വെച്ച സർക്കാർ നയത്തിൽ പ്രതിഷേധിച്ചും കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു.) സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ ദിനാചരണത്തിൻ്റെ ഭാഗമായി കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ ലോക് ഡൗൺ നിർദ്ദേശങ്ങൾ പാലിച്ച് ധർണ്ണ നടത്തി. കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന സമരം സി.പി.ഐ.സംസ്ഥാന കൗൺസിൽ അംഗം എം.നാരായണൻ ഉദ്ഘാടനം ചെയ്തു. പി.കെ.സുധാകരൻ, ടി.വി.ഭാസ്ക്കരൻ, ഹരീശൻ, കെ.ജയരാജൻ, കെ.ശിവൻ സംസാരിച്ചു.
പൂക്കാട് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന സമരം സി.പി.ഐ. മണ്ഡലം കമ്മിറ്റി അംഗം അഷറഫ് മുഹമ്മദ് ടി.കെ.ഉദ്ഘാടനം ചെയ്തു.അജീഷ് പൂക്കാട്, ടി.വി.ബാബു പ്രസംഗിച്ചു. മുചുകുന്നു പോസ്റ്റ് ഓഫീസിന് സമീപം നടന്ന ധർണ സി.പി.ഐ. മൂടാടി ലോക്കൽ സെക്രട്ടറി കെ.സന്തോഷ് ഉദ്ഘാടനം ചെയ്തു. രാമചന്ദ്രൻ മുലീക്കര, കെ.കെ. ഭാസ്കരൻ സംസാരിച്ചു.
നന്തിയിൽ കടലൂർ പോസ്റ്റ് ഓഫീസിന് മുമ്പിൽ നടന്ന സമരം കേരള മഹിളാസംഘം ജില്ലാ പ്രസിഡണ്ട് കെ.ടി. കല്യാണി ടീച്ചർ ഉദ്ഘാടനം ചെയ്തു.ബി.കെ.എം.യു. യൂണിറ്റ് സെകട്ടരി റീജ പി .വി, വൈസ് പ്രസിഡണ്ട് ജീന പി.ടി, ജിഷ ടി.പി,, ഷീന കെ,കെ.രാഘവൻ നായർ, ഒറവിൽ വത്സൻ, കെ.കരുണൻ എന്നിവർ സംസാരിച്ചു.
അയനിക്കാട് പോസ്റ്റ് ഓഫീസിനു മുമ്പിൽ നടന്ന സമരം സി.പി.ഐ. ലോക്കൽ സെക്രട്ടറി കെ ശശി ഉദ്ഘാടനം ചെയ്തു ബി.കെ.എം.യു. മണ്ഡലം സെക്രട്ടറി എം.പ്രഭാകരൻ, എസ്. കേളപ്പൻ, ബി.ദർശിത്ത്, കെ.കെ.സോമൻ സംസാരിച്ചു, പയ്യോളി അങ്ങാടിയിൽ പോസ്റ്റ് ഓഫീസിന് മുന്പിൽ നടന്ന സമരം ഗ്രാമ പഞ്ചായത്തംഗം മഠത്തിൽ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജയരാജൻ കോലാങ്കൈയിൽ, വിപിൻ കൈതക്കൽ, ടി.അബ്ദുള്ള, മധു .കെ എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689