1470-490

അല്ലെങ്കിലും കുടിയൻമാർക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ.

ടി.പി. ഷൈജു തിരൂർ

ലോക്ക് ഡൗണിനെ തുടർന്ന് അടച്ചു പൂട്ടിയ ബാറുകളും ബെവ് കോ ഔട്ട് ലെറ്റുകളും തുറക്കാൻ ഉണ്ടാക്കിയ ആപ്പ് അക്ഷരാർത്ഥത്തിൽ നോക്കുകുത്തിയാണിന്ന് കേരളത്തിൽ’  സാമൂഹിക അകലമായിരുന്നു ഉദ്ദേശമെങ്കിൽ ആദ്യ ദിനങ്ങളിൽ തന്നെ നീണ്ട ക്യൂവായിരുന്നു ബാറുകളിൽ. പലയിടത്തും സമയത്ത് വിതരണം തുടങ്ങാതായതോടെയാണ് തിരക്കേറിയത് ‘ വളരെ ശ്രദ്ധയോടെ ആസൂത്രണം ചെയ്തുവെന്ന ഗീർവാണമാണ് മുഖ്യമന്ത്രി പോലും മുഴക്കിയത് ‘  എന്നാൽ BevQ അപ്പ് സമ്പൂർണ പരാജയമാകുകയാണ്.  ഈ ആപ്പിൻ്റെ കുഴപ്പം മുതലെടുക്കുന്നതാകട്ടെ ബാറുകാരും’ 200 ശതമാനത്തിലധികം പണം കൊടുത്ത് മദ്യം വാങ്ങുന്ന ഒരു ഉപഭോക്താവിന് പട്ടിയുടെ വില പോലും കൽപ്പിക്കാത്ത മദ്യ വിൽപ്പനയാണ് കേരളത്തിൽ നടക്കുന്നത് ‘
തൃശൂർ മെർലിൻ ബാറിൽ മദ്യത്തിന് ബുക്ക് ചെയ്ത ഉപഭോക്താവിന് മദ്യം നൽകിയില്ല’ ബിയർ കുടിച്ചാൽ മതിയെന്നാണ് ബാറുകാരുടെ തിട്ടൂരം’ പല ബാറുകളിലും ഇതു തന്നെയാണ് അവസ്ഥ. കാരണം മറ്റൊന്നുമല്ല. വാങ്ങി സ്റ്റോക്ക് ചെയ്ത ബിയറിൻ്റെ കാലാവധി  തീരുന്നതിന് മുൻപ് അത് ജനങ്ങളെ കൊണ്ട് നിർബന്ധിച്ച് കുടിപ്പിക്കുകയാണ് ബാറുകാർ’  അതു പോലെ പല ബാറുകളിലും പേരു പോലും കേൾക്കാത്ത ബ്രാൻഡുകളാണ് വിൽക്കുന്നത് ‘  താത്പര്യമുള്ള ബ്രാൻഡ് തെരഞ്ഞെടുക്കാനുള്ള അവസരം പോലുമില്ല’  ഉപഭോക്താക്കളെ ഇങ്ങനെ വഞ്ചിക്കുന്ന ബാറുകൾക്കെതിരെ ഒരു പരാതി നൽകാൻ പോലും നിലവിൽ സംവിധാനമില്ല’  മിക്ക ബാറുകളിലും പോലീസും എക്സൈസും കയറിയിറങ്ങുന്നുണ്ടെങ്കിലും ബാറുകാരുടെ തട്ടിപ്പുകൾ തടയാൻ നടപടികളൊന്നും തന്നെയില്ല. 
കഴിഞ്ഞ ദിവസം പൊന്നാനി ബിവറെജ് ഔട്ട് ലെറ്റിൽ ടോക്കൺ കിട്ടിയയാളുടെ ടോക്കണിലെ തീയതി തലേ ദിവസത്തേത് ‘  ബിവറെജിലെത്തിയപ്പോൾ മദ്യം കൊടുക്കാൻ അവർ തയാറായില്ല: ഒടുവിൽ ബഹളം വച്ചപ്പോൾ കൊടുത്ത് ഒഴിവാക്കുകയായിരുന്നു,  മദ്യ വിൽപ്പനയിലൂടെ ബാറുകാരെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്ന പരാതി വ്യാപകമാണ് ‘ കേരളത്തിലെ Bevco ഔട്ട് ലെറ്റുകളിൽ ആവശ്യത്തിന് ആളുകളെത്തുന്നില്ല’
ടോക്കൺ കൊടുക്കുന്ന തൊക്കെ ബാറുകളിലേക്കാണ്: ബാറുകളിൽ നിന്ന് കിട്ടുന്ന തോ ബാറുകാർക്കിഷ്ടപ്പെട്ട ബ്രാൻഡും’
ആപ്പിൽ മദ്യം ബുക്ക് ചെയ്യാൻ കഴിയുന്നത് ഒരു ഭാഗ്യമാണ് ‘  ഏതു സമയവും തകരാറിൽ’  പലർക്കും ഒ ടി പി വരുന്നത് മണിക്കൂറുകൾ കഴിഞ്ഞ് ‘  പുലർച്ചെ നാലിന് ഉണർന്ന് ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് ടോക്കൺ കിട്ടുന്നത് ‘
ഇപ്പോഴും സാധാരണക്കാരിൽ സാധരണക്കാർക്ക് മദ്യം കിട്ടുന്നില്ല’  ടോക്കണുകൾ വ്യാപകമായി ചില സംഘങ്ങൾ ബുക്ക് ചെയ്യുകയാണ്. അവർ ബ്ലാക്കിൽ വ്യാപകമായി മദ്യം വിൽക്കുകയു ചെയ്യുന്നു’   ആപ്പ് പ്രതിസന്ധിയുടെ മറവിൽ വലിയ വിലയ്ക്ക് ബാറുകളും പിൻവാതിൽ വിൽപ്പന നടത്തുകയാണ് ‘
കോ വിഡ് കാല പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ആസൂത്രണം ചെയ്തു നടപ്പാക്കിയ സർക്കാർ മദ്യ വിതരണത്തിൽ അമ്പേ പരാജയപ്പെട്ടു എന്നു വേണം പറയാൻ.  പക്ഷേ എന്നിട്ടും സർക്കാരിന് കുലുക്കമൊന്നുമില്ല:  ക്രമക്കേട് നടത്തുന്നത് തടയാനോ ബാറുകളുടെ തൻപോരിമത്വം അവസാനിപ്പിക്കാനോ നടപടിയെടുക്കാനൊന്നും എക്സൈസ് തയാറല്ല.  അല്ലെങ്കിലും കുടിയൻമാർക്ക് ചോദിക്കാനും പറയാനും ഇവിടെ ആരുമില്ലല്ലോ.

BevQ- എന്തിനായിരുന്നു ഈ കോപ്പിലെ ആപ്പ്

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206