1470-490

കക്കട്ടിൽ ബാങ്ക് കരനെൽ വിത്തിറക്കി…..


കക്കട്ടിൽ: കോവിഡിന്റെ പാശ്ചാത്തലത്തിൽ ഭക്ഷ്യ സുരക്ഷയ്ക്കു വേണ്ടി കേരള സർക്കാർ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കക്കട്ടിൽ സഹകരണ റൂറൽ ബാങ്കിന്റെ ആഭിമുഖ്യത്തിൽമരുതോങ്കര പഞ്ചായത്തിലെ കോതോട് രണ്ടര ഏക്കർ ഭൂമിയിൽ കര നെൽകൃഷി തുടങ്ങി …..
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത്നെൽ വിത്തിറക്കി ഉത്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ കക്കട്ടിൽ റൂറൽ ബാങ്ക് പ്രസിഡന്റ് കെ.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു…
മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം സതി, കൃഷി ഓഫീസർ രമ്യ , കെ.സി ഇ.യു ജില്ലാ സിക്രട്ടറി എൻ.കെ രാമ ചന്ദ്രൻ. വാർഡ് അംഗം ടി.പി കുമാരൻ എന്നിവർ സംസാരിച്ചു. ബാങ്ക് സിക്രട്ടറി ദയാനന്ദൻ കരിപ്പള്ളി സ്വാഗതവും അസിസ്റ്റന്റ് സിക്രട്ടറി കെ.ടി വിനോദൻ നന്ദിയും ആശംസിച്ചു

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689