1470-490

ഓട്ടോമേറ്റഡ് ന്യൂക്ലിക് ആസിഡ് എക്‌സ്ട്രാക്ഷൻ സിസ്റ്റം ഉദ്ഘാടനം ചെയ്തു

തൃശൂർ ഗവ. മെഡിക്കൽ കോളജിൽ ഓട്ടോമേറ്റഡ് ന്യൂക്ലിക്
ആസിഡ് എക്‌സ്ട്രാക്ഷൻ സിസ്റ്റം ഉദ്ഘാടനം ചെയ്തു

10 ഐ.സി.യു. കോട്ടുകൾ സമർപ്പിച്ചു

തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ കോവിഡ് പരിശോധനയ്ക്കായുള്ള ഓട്ടോമേറ്റഡ് ന്യൂക്ലിക് ആസിഡ് എക്‌സ്ട്രാക്ഷൻ സിസ്റ്റം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. രമ്യ ഹരിദാസ് എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച 40 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ പരിശോധനാ സംവിധാനം ഒരുക്കിയത്. ജർമനിയിൽ നിന്നാണ് പരിശോധനാ യന്ത്രം വാങ്ങിയത്. കോവിഡിന് പുറമെ വൈറസ് സംബന്ധമായ എല്ലാ രോഗങ്ങൾക്കും ഈ യന്ത്രത്തിലൂടെ രോഗ നിർണയം നടത്താം.
കോവിഡ് പരിശോധനാ ഫലത്തിനായി ആറ് മണിക്കൂർ വേണ്ടിവരുന്നിടത്ത് ഇനി മുതൽ മൂന്ന് മണിക്കൂർ മതിയാകും. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പേർക്ക് രോഗപരിശോധന നടത്താം എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. 24 സാമ്പിളുകൾ ഒരേ സമയം പരിശോധിക്കാൻ ഈ യന്ത്രത്തിലൂടെ കഴിയും.
ഇതോടൊപ്പം പി എം ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് മെഡിക്കൽ കോളജിലെ ഐസോലേഷൻ ഐ.സി.യുകളിലേക്ക് നൽകിയ പ്രത്യേകതരം കട്ടിലുകളായ 10 ഐസിയു കോട്ടുകളുടെ സമർപ്പണവും ടി.എൻ. പ്രതാപൻ എം.പി നിർവ്വഹിച്ചു. കോവിഡ് രോഗികൾക്ക് മാത്രമായി 9, 10, 11 വാർഡുകളിലുള്ള ഐസൊലേഷൻ ഐസിയുവിലേക്ക് ടി.എൻ. പ്രതാപൻ മുൻകൈയെടുത്താണ് ഒരു ലക്ഷം രൂപ വീതം വിലവരുന്ന ഐ.സി.യു കോട്ടുകൾ നൽകിയത്. ടി.എൻ പ്രതാപന്റെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ ചെലവ് ചെയ്തു നിർമ്മിച്ചതാണ് ഐസോലേഷൻ ഐ.സി.യു.
ജില്ലാ കളക്ടർ എസ്. ഷാനവാസ് അധ്യക്ഷത വഹിച്ചു. രമ്യ ഹരിദാസ് എം.പി, അനിൽ അക്കര എം.എൽ.എ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എം.എ ആൻഡ്രൂസ് എന്നിവർ സംസാരിച്ചു.

അടിക്കുറിപ്പ്: 1. തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ കോവിഡ് പരിശോധനയ്ക്കായി രമ്യ ഹരിദാസ് എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച ഓട്ടോമേറ്റഡ് ന്യൂക്ലിക് ആസിഡ് എക്‌സ്ട്രാക്ഷൻ സിസ്റ്റം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206