1470-490

ക്വാറന്റൈനിൽ കഴിഞ്ഞ ക്ഷീര കർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു.


ബാലുശ്ശേരി:- ഗ്രാമ പഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ക്വാറന്റെയിനിൽ കഴിഞ്ഞ ക്ഷീരകർഷകർക്കുള്ള കാലിത്തീറ്റ വിതരണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൊമ്പിലാട് വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. ലോക് ഡൗണിൽ ക്വാറന്റെയിനിൽ പ്പെട്ട് ദുരിതമനുഭവിച്ച ഒരു കറവപ്പശുവുള്ള ക്ഷീരകർഷകന് 2 ചാക്ക് കാലിത്തീറ്റ വീതമാണ് നൽകിയത്. ഡോക്ടർ എ.ധന്യ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പെരിങ്ങിനി മാധവൻ, ആരോഗ്യ -വിദ്യഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.കെ. പരീദ്,
എ.എഫ്.ഒ കെ.എം രാമാനന്ദൻ എന്നിവർ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206