1470-490

അമേരിക്ക WHOയെ വിട്ടു

ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നു എന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. കൊവിഡ് 19 വൈറസ് പ്രതിരോധിക്കുന്നതിൽ സംഘടന പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് ട്രംപിൻ്റെ നടപടി. ലോകാരോഗ്യ സംഘടനക്കുള്ള ധനസഹായം നിർത്തുന്നു എന്നറിയിച്ചതിനു പിന്നാലെയാണ് ട്രംപിൻ്റെ പുതിയ നീക്കം.

“ലോകാരോഗ്യസംഘടന പരിഷ്​കാരങ്ങൾ നടപ്പാക്കാത്ത സാഹചര്യത്തിൽ അവരുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയാണ്. ലോകം ആവശ്യപ്പെടുന്ന രീതിയിൽ പ്രവർത്തിക്കുന്നതിൽ ലോകാരോഗ്യസംഘടന പരാജയപ്പെട്ടു. ചൈനയിൽ നിന്ന്​ വൈറസിനെ കുറിച്ച്​ ലോകത്തിന്​ ഉത്തരങ്ങൾ വേണം. ലോകാരോഗ്യ സംഘടക്ക് നൽകി വന്നിരുന്ന ധനസഹായം ലോകത്തുള്ള മറ്റ് ആരോഗ്യ ആവശ്യങ്ങൾക്ക് നൽകും.”- ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996